Home Featured വര്‍ധിപ്പിക്കുക ഏഴു മുതല്‍ എട്ടു രൂപ വരെ, കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില ഉയരും

വര്‍ധിപ്പിക്കുക ഏഴു മുതല്‍ എട്ടു രൂപ വരെ, കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില ഉയരും

by കൊസ്‌തേപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മില്‍മ പാലിന്റെ വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മില്‍മ നിയോഗിച്ച സമിതി പാല്‍ ലിറ്ററിന് ഏഴു മുതല്‍ എട്ടുവരെ കൂട്ടണമെന്ന ആവശ്യവുമായി ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.കര്‍ഷകര്‍ ലിറ്ററിന് ഏഴു മുതല്‍ എട്ടു രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്ര രൂപയെങ്കിലും വര്‍ധിപ്പിച്ചാല്‍ മാത്രമേ കമ്മിഷനും മറ്റു ചെലവും കഴിഞ്ഞ് ആറുരൂപയെങ്കിലും കര്‍ഷകന് ലഭിക്കൂകയുള്ളൂ.

പാല്‍ വിലയില്‍ ലിറ്ററിന് നാലുരൂപ വരെ കഴിഞ്ഞ തവണ വര്‍ധിപ്പിച്ചപ്പോള്‍ കമ്മീഷന്‍ കഴിഞ്ഞ് മൂന്നു രൂപ 66 പൈസ മാത്രമേ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. തങ്ങള്‍ക്ക് ഇതില്‍ യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് കര്‍ഷകര്‍ സമിതിയോട് പരാതി നല്‍കിയിരുന്നു.സംസ്ഥാനത്ത് പാല്‍വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മയുടെ അടിയന്തിരയോഗം പാലക്കാട് ചേരും. മൂന്നു യൂണിയനുകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ എടുക്കുന്ന തീരുമാനം സര്‍ക്കാരിനെ അറിയിക്കും. ശേഷമാകും പുതിയ വിലപ്രഖ്യാപനം.

വിവാഹാഘോഷത്തിനിടെ കേക്ക് വാരിയെടുത്തു മുഖത്ത്‌തേച്ചു, കലികേറി അതിഥിയുടെ മുഖത്തിടിച്ച് വരന്‍

‘വിവാഹത്തല്ല്’ ഇപ്പോള്‍ കല്ല്യാണ വീടുകളിലെ സ്ഥിരം കാഴ്ചയാണ്. പേരിടല്‍, വിവാഹ നിശ്ചയം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കിടയിലെ കൂട്ടത്തല്ലിന് സൈബര്‍ലോകത്ത് കാഴ്ചക്കാര്‍ നിരവധിയാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹാഘോഷത്തില്‍ വധുവും വരനും കേക്ക് മുറിക്കാന്‍ തയ്യാറാകുമ്പോള്‍ ഒരു അതിഥി അവരുടെ അടുത്തേക്ക് വന്നു കേക്ക് വാരിയെടുത്ത് മുഖത്ത് തേക്കാനൊരുങ്ങി. ഇത് കണ്ട് കലിപൂണ്ട വരന്‍ അതിഥിയുടെ മുഖത്തിടിച്ചു.

ഏതായാലും കേക്ക് മുഖത്താകുന്നതിന് തൊട്ടുമുമ്പ് തന്നെ വരനും വധുവും അവിടെ നിന്നും മാറി. ഇത്കണ്ട് വധു അമ്പരന്ന് നിന്നു, എന്താണ് സംഭവിക്കുന്നത് എന്നുപോലും അവര്‍ക്ക് ആദ്യം മനസിലായില്ല. താന്‍ ചെയ്തത് വധുവിനും വരനും ഇഷ്ടമായില്ല എന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും അതിഥിക്ക് മനസിലായി.

ഇതോടെ അയാള്‍ വരനെ കെട്ടിപ്പിടിക്കാന്‍ ചെന്നു. എന്നാല്‍, ആകപ്പാടെ ദേഷ്യം പിടിച്ചു നിന്ന വരന്‍ അതിഥിയുടെ മുഖത്ത് അടിക്കുകയായിരുന്നു. അതോടെ ബാലന്‍സ് തെറ്റി അതിഥി താഴെ വീണു. അയാള്‍ പിന്നെയും എഴുന്നേറ്റ് വരനെ കെട്ടിപ്പിടിക്കാന്‍ ചെല്ലുന്നതും എന്നാല്‍ മറ്റൊരാള്‍ അയാളെ പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.

You may also like

error: Content is protected !!
Join Our WhatsApp Group