Home Featured ബെംഗളൂരു : സംസ്ഥാനത്ത് വീണ്ടും പാൽ വില കൂടുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് വീണ്ടും പാൽ വില കൂടുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് പാൽവിലവീണ്ടും ഉയർന്നേക്കും . ക്ഷീര കർഷകരും കർണാടക മിൽക്ക് ഫെഡറേഷനും (കെ.എം.എഫ്.)വിലയുയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതായും ജനുവരിയിൽ ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി കെ. വെങ്കടേഷ് പറഞ്ഞു.മിൽക്ക് ഫെഡറേഷൻ അഞ്ചുരൂപയാണ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും സർക്കാർ മൂന്നുരൂപയെങ്കിലും വർധിപ്പിക്കാൻ തയ്യാറാകുമെന്നാണ് വിവരം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനും പാൽവില ലിറ്ററിന് മൂന്നുരൂപ വർധിപ്പിച്ചിരുന്നു.കാലിത്തീറ്റയുടെ വില വർധിച്ചതും ഉത്പാദനം കുറഞ്ഞതും ചൂണ്ടികാട്ടിയാണ് ക്ഷീരകർഷകർ വില വർധന ആവശ്യപ്പെട്ടിരുന്നത്.

ഓഗസ്റ്റിലെ വിലവർധന കർഷകർക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നും ക്ഷീരകർഷകരുടെ സംഘടനകൾ വ്യക്തമാക്കി. പാൽ സംഭരണത്തിനും വിതരണത്തിനുമുള്ള ചെലവ് കൂടിയത് മുൻനിർത്തിയാണ് കെ.എം.എഫ്. വില വർധനവെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു ലിറ്റർ പാലിന് 48 രൂപമുതൽ 51 രൂപവരേയാണ് ഈടാക്കുന്നതെന്നും കെ.എം.എഫ്. ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പാൽവില വർധിക്കുന്നത് കീശ ചോർത്തുമെന്ന ആശങ്കയിലാണ് സാധാരണക്കാർ. കഴിഞ്ഞതവണ ഒരുലിറ്റർ നന്ദിനി പാലിന് മൂന്നുരൂപ വർധിപ്പിച്ചപ്പോൾ നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും ഒരു ഗ്ലാസ് ചായയുടെ വില രണ്ടുരൂപ മുതൽ മൂന്നുരൂപവരേയാണ് കൂട്ടിയത്. തൈരിന്റേയും മറ്റ് അനുബന്ധ ഉത്പന്നങ്ങളുടെ വിലയും കൂടി.

100 രൂപയ്ക്ക് 100 യൂണിറ്റ് വൈദ്യുതി മദ്ധ്യപ്രദേശില്‍ ബി.ജെ.പി പ്രകടനപത്രിക

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശില്‍ ഭരണം നിലനിറുത്താൻ 21ല്‍പ്പരം ജനപ്രിയ വാഗ്ദാനങ്ങളുമായി ബി.ജെ.പിയുടെ പ്രകടനപത്രിക.കോണ്‍ഗ്രസിന്റെ ജാതി സെൻസസ് അടക്കം വാഗ്ദാനങ്ങള്‍ മറികടക്കാനും പരമാവധി വോട്ടുകള്‍ സമാഹരിക്കാനുമാണ് ശ്രമം. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷൻ, സ്ത്രീകള്‍ക്ക് 450 രൂപയ്ക്ക് എല്‍.പി.ജി സിലിണ്ടര്‍, നൂറു രൂപയ്ക്ക് നൂറ് യൂണിറ്റ് വൈദ്യുതി തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍. മദ്ധ്യപ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി തുടങ്ങിയവയും കൊണ്ടുവരും. കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും.

ഭോപ്പാലില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സമൂഹത്തിന്റെ അടിത്തട്ട് വരെ ആനുകൂല്യങ്ങള്‍ എത്തുമെന്ന് ഉറപ്പിക്കുന്നതാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയമെന്ന് ജെ.പി. നദ്ദ വ്യക്തമാക്കി. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17നാണ് തിരഞ്ഞെടുപ്പ്.

You may also like

error: Content is protected !!
Join Our WhatsApp Group