Home Featured ബെംഗളുരു: നന്ദിനി പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 3 രൂപ കുട്ടി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളുരു: നന്ദിനി പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 3 രൂപ കുട്ടി കർണാടക മിൽക് ഫെഡറേഷൻ

ബെംഗളുരു: വൈദ്യുതിക്കും വെള്ളത്തിനും പിന്നാലെ നന്ദിനി പാലിന്റെയും തൈരിന്റെയും വില ലീറ്ററിന് 3 രൂപ കുട്ടി കർണാടക മിൽക് ഫെഡറേഷൻ (കെഎംഎ ഫ്). ടോൺഡ് മിൽക്ക് (നീല പാക്കറ്റ്) ലീറ്ററിന് 37 രൂപയിൽ നിന്ന് 40 രൂപയായി ഉയരും. അരലീറ്റർ പാക്കറ്റിന് 19ൽ നിന്ന് 21 രൂപയാകും.നിരക്ക് വർധന ഇന്ന് നിലവിൽ . വരുമെന്ന് കെഎംഎഫ് ചെയർ മാൻ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞു.

കാലിത്തീറ്റ ഉൾപ്പെടെയു ള്ളവയുടെ വില കുതിച്ചുയർന്നതോടെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. വില ഉയർത്തിയെങ്കിലും രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പാൽ വിൽപന നടത്തുന്നത് സംസ്ഥാനത്താണെന്നും ജാർക്കിഹോളി പറഞ്ഞു.2020 ഫെബ്രുവരിയിലാണ് ഇതിന് മുൻപ് പാൽവില ലീറ്ററിന് 2 രൂപ ഉയർത്തിയത്. ജിഎസ്ടി ഏർപ്പെടുത്തിയതോടെ തൈരിന്റെ വില ജൂണിൽ 2 രൂപ വരെ കൂട്ടിയിരുന്നു. 5 രൂപ വർധിപ്പിക്കണമെന്ന് കെഎംഎഫ് ആവശ്യ പ്പെട്ടിരുന്നെങ്കിലും സർക്കാർ അനുമതി നൽകിയിരുന്നില്ല.

കെഎംഎഫിന് കീഴിലുള്ള 16 ക്ഷീര സഹകരണ യൂണിയനുക ളുടെ കീഴിൽ 24 ലക്ഷം കർഷകരുണ്ട്.

നന്ദിനി പാലിന്റെ ബെംഗളുരു നഗര ജില്ലയിലെ പുതു ക്കിയ നിരക്ക് (ഒരു ലീറ്റർ), പഴയ നിരക്ക് ബ്രാക്കറ്റിൽ:

ടോൺഡ് മിൽക്ക്: 40 (37)

ഹോമോജനൈസ്ഡ് ടോൺ ഡ് മിൽക്ക്: 41 (38) ഹോമോജനൈസ്ഡ് കൗ മിൽക്ക്: 45 (42)

ശുഭം മിൽക്ക് : 46 (43)

സമൃദ്ധി മിൽക്ക്: 51 (48)

സ്പെഷൽ മിൽക്ക്:43 (41)

ഡബിൾ ടോൺഡ് മിൽക്ക്: 39 (36)

സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ഇനി ഖാദി കോട്ട് ധരിക്കും

കണ്ണൂർ:ആരോഗ്യ പ്രവത്തകർക്കുള്ള ഖാദി കോട്ട് വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.ഉദ്ഘാടനം പരിയാരം കണ്ണൂർ ഗവ .മെഡിക്കൽ കോളേജിൽ നാളെ രാവിലെ 10 .30 ന് നടക്കും.ഖാദി ബോർഡ് തയ്യാറാക്കിയ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെയാണ് ,സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്.

ആഴ്ചയിൽ ഒരുദിവസം ഖാദി ധരിക്കണം എന്ന സർക്കാർ ജീവനക്കാർക്കുള്ള നിർദ്ധേശത്തിന് പുറമെയാണ് സർക്കാർ ഡോക്ടർമാർക്കും,നേഴ്‌സുമാർക്കും ഖാദി കോട്ട് നിർബന്ധമാക്കിയത്.

ഖാദി മേഖലക്ക് വിപണിയും, സാമ്പത്തിക നേട്ടവും, നിരവധി പേർക്ക് തൊഴിലും ഇതുവഴി ഉണ്ടാകും.ആരോഗ്യ പ്രവർത്തകർ ധരിക്കേണ്ട കോട്ടിന്റെ മാതൃകയടക്കം തയ്പ്പിച്ചാണ് ,ഖാദി കോട്ട് നിർബന്ധമാക്കണം എന്നുള്ള അപേക്ഷ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ ,മുഖ്യ മന്ത്രിക്ക് സമർപ്പിച്ചത്.ഖാദി ബോർഡിന്റെ അപേക്ഷക്ക് സർക്കാർ അംഗീകാരം നൽക്കുകയായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group