ബെംഗളൂരു∙ നമ്മ മെട്രോ കെആർപുരം– വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബിഎംആർസി. 6 കോച്ചുകൾ വീതമുള്ള 10 ട്രെയിനുകളാണ് സർവീസ് നടത്തുക. 2 ഘട്ടങ്ങളിലായാണ് പാതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുക. കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 13.5 കിലോമീറ്റർ പാത മാർച്ചിൽ സർവീസ് തുടങ്ങും.
കെആർപുരം മുതൽ ബയ്യപ്പനഹള്ളി വരെ 2 കിലോമീറ്റർ പാത ജൂണിലാകും പ്രവർത്തനം തുടങ്ങുക. നിലവിൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാ പരിശോധന ഈ മാസം പൂർത്തിയാകും.ബെനിംഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ടാകും.
പരമാവധി നിരക്ക് വർധിക്കും:നിലവിലെ പരമാവധി നിരക്ക് 60 രൂപയിൽ നിന്നു ഉയർത്തുന്നതു സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കുമെന്ന് ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. 15 കിലോമീറ്റർ കൂടി സർവീസ് വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ പരമാവധി നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ നിരക്കായ 10 രൂപയിൽ മാറ്റമുണ്ടാകില്ല. പുതിയ സ്റ്റേഷനുകളിലേക്കുള്ള നിരക്ക് സംബന്ധിച്ചും സമിതി അന്തിമ തീരുമാനം പ്രഖ്യാപിക്കും.
നഗരത്തിന് പുറത്തേക്കും മെട്രോ:നമ്മ മെട്രോ ബെംഗളൂരു നഗരത്തിനു പുറത്തേക്കും സർവീസ് നീട്ടുന്നു. നാലാം ഘട്ടത്തിൽ നഗര അതിർത്തിയും വ്യവസായ മേഖലയുമായി ബിഡദി, ബെംഗളൂരു ഗ്രാമ ജില്ലയിലെ മാഗഡി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. ഇതിനായുള്ള വിശദ പദ്ധതി രേഖ തയാറാക്കി ഉടൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. നേരത്തേ ഔട്ടർ റിങ് റോഡിൽ കെംപാപുരയിൽ നിന്നു ജെപിനഗർ ഫോർത്ത് ഫെയ്സ് വരെ 32.16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബെഗെരെ വരെ 12.82 കിലോമീറ്ററും ഉൾപ്പെടുന്ന മൂന്നാം ഘട്ടത്തിനു കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഹാക്കര്‍മാരുടെ അഴിഞ്ഞാട്ടം
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹാക്ക് ചെയ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ 50 വെബ് സൈറ്റുകള്‍. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്‍റിനെ രേഖാമൂലം അറിയിച്ച വിവരമാണ് ഇത്.2020ല്‍ 59 വെബ് സൈറ്റുകളും 2021ല്‍ 42 വെബ് സൈറ്റുകളും 2022-2023 വര്‍ഷത്തില്‍ 50 വെബ് സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കേന്ദ്ര ഐ.ടി മന്ത്രി അറിയിച്ചത്.
2020ല്‍ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ക്കുനേരെ 2,83,581 സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. 2021ല്‍ 4,32,057 ഉം 2022ല്‍ 3,24,620 ഉം സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിച്ചുവെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായി. ഇന്ത്യന്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി) സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സമയബന്ധിതമായി ഇടപെടുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ലോക്സഭയെ അറിയിച്ചു.