ബെംഗളൂരു : ഞായാറാഴ്‌ച മെട്രോ റെയിൽ സർവീസ് പുലർച്ചെ 5.30-ന് ആരംഭിക്കും.കർണാടക പി.എസ്.സി. നടത്തുന്ന പഞ്ചായത്ത് ഡിവലപ്മെന്റ് ഓഫീസർ തസ്‌തികയിലേക്കുള്ള പരീക്ഷയുടെ ഭാഗമായി ഉദ്യോഗാർഥികളുടെ സൗകര്യാർഥമാണ് സർവീസ് നേരത്തേ ആരംഭിക്കുന്നത്. അരമണിക്കൂർ ഇടവിട്ടാണ് ട്രെയിനുകൾ സർവീസ് നടത്തുക. രാവിലെ ഏഴുമണിക്ക് ശേഷം സാധാരണനിലയിലായിരിക്കും സർവീസ്.
7 മാസം പ്രായമുള്ള കുഞ്ഞിന് പീഡനം; പ്രതി പിടിയിൽ
കൊൽക്കത്ത > ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. 34കാരനായ രാജീബ് ഘോഷിനെയാണ് ജാർഗാമിലെ ഗോപിബല്ലാവൂരിലെ റിസോർട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണത്തൊഴിലാളിയാണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിഞ്ചുകുഞ്ഞിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശേഷം ഫുട്പാത്തിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുഞ്ഞ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുണ്ടെന്നും കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ ലഭിച്ചിരുന്നെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. കാലിന് ബുദ്ധിമുട്ടുള്ള പ്രതി നടക്കുന്നതിലെ തീതി വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.