Home Featured കർണാടക പൊതു അവധി: ബെംഗളൂരു മെട്രോയും മറ്റ് പൊതുഗതാഗത സേവനങ്ങളും ഇന്ന് പ്രവർത്തിക്കും

കർണാടക പൊതു അവധി: ബെംഗളൂരു മെട്രോയും മറ്റ് പൊതുഗതാഗത സേവനങ്ങളും ഇന്ന് പ്രവർത്തിക്കും

കർണാടക സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനെത്തുടർന്ന് ബുധനാഴ്ച ബെംഗളൂരു മെട്രോയുടെ പ്രവർത്തനത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതിനാൽ, മെട്രോ സർവീസുകൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് നമ്മ മെട്രോ അറിയിച്ചു. എല്ലാ ബിഎംടിസി, കെഎസ്ആർടിസി ബസുകളും ഷെഡ്യൂൾ അനുസരിച്ച് ഓടും, അവധി സ്കൂളുകൾക്കും കോളേജുകൾക്കും മറ്റ് സർക്കാർ ഓഫീസുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ജനസംഖ്യ വർധിപ്പിക്കാൻ ആഴ്ചയിൽ 3 ദിവസം അവധി

രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കുന്നതിനായി നാല് ദിവസത്തെ വർക്ക് വീക്ക് നടപ്പിലാക്കാനൊരുങ്ങുകയാണ് ടോക്കിയോ ഗവണ്‍മെന്റ്. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കൂടിയാണ് ഈ തീരുമാനം. രാജ്യത്തിൻ്റെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ് നിൽക്കുമ്പോഴാണ് ടോക്യോ ഭരണകൂടത്തിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

ടോക്യോ ഗവർണർ യുരികോ കോകെയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ മെട്രോപൊളിറ്റൻ ഗവൺമെന്റിലെ ഉദ്യോഗസ്ഥർക്ക് ആഴ്‌ചയിൽ മൂന്ന് അവധി നൽകുമെന്ന് ഗവർണർ അറയിച്ചു. പ്രസവവും കുട്ടികളെ നോക്കുന്നതും മൂലം ഒരാൾക്കും കരിയർ ഉപേക്ഷിക്കേണ്ടി വരരുതെന്ന് കരുതിയാണ് പുതിയ പരിഷ്‌കാരം കൊണ്ട് വരുന്നതെന്നാണ് ഗവർണർ പറയുന്നത്.

ടോക്യോ മെട്രോപൊളിറ്റൻ അസംബ്ലിയുടെ നാലാമത് സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ഗവർണറുടെ പ്രഖ്യാപനം. ശമ്പളത്തിന്റെ ചെറിയൊരു ഭാഗം വിട്ടുനൽകി നേരത്തെ ജോലി അവസാനിപ്പിച്ച് പോകാനുള്ള അവസരവും ജീവനക്കാർക്ക് നൽകുമെന്നും ഗവർണർ അറിയിച്ചു. ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സാമ്പത്യവസ്ഥ സംരക്ഷിക്കുന്നതിനായാണ് നീക്കമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ജപ്പാനിൽ ജനനനിരക്ക് ഏറ്റവും കുറഞ്ഞ തോതിലാണ് ഇപ്പോഴുള്ളത്. ജനനനിരക്ക് ഉയർത്താനുള്ള നടപടികളുമായി ജപ്പാൻ മുന്നോട്ട് പോകുന്നതിനിടെയാണ് ടോക്യോ ഭരണകൂടത്തിൻയും നീക്കം. അതേസമയം റഷ്യയിലും ഇത്തരത്തിൽ ജനനനിരക്ക് കുത്തനെ ഇടിയുന്നത് പരിഹരിക്കാൻ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ എന്ന പുതിയ മന്ത്രാലയം നടപ്പിലാക്കാൻ റഷ്യൻ ഭരണഗൂഢവും തയ്യാറെടുക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group