ശനിയാഴ്ച രാത്രി 9.30 മുതൽ ബയപ്പൻഹള്ളിക്കും എംജി റോഡ് മെട്രോ സ്റ്റേഷനുകൾക്കുമിടയിൽ നമ്മ മെട്രോ സർവീസ് നിർത്തിവയ്ക്കും. ഞായറാഴ്ച രാവിലെ ഏഴിന് സർവീസുകൾ പുനരാരംഭിക്കും. അവസാന ട്രെയിൻ കെങ്കേരിയിൽ നിന്ന് രാത്രി 9 നും ബയപ്പനഹള്ളിയിൽ നിന്ന് രാത്രി 9.30 നും പുറപ്പെടും. ശേഷിക്കുന്ന സമയങ്ങളിൽ എംജി റോഡിനും കെങ്കേരിക്കുമിടയിൽ മാത്രമേ ട്രെയിനുകൾ ഓടുകയുള്ളൂ.ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഇന്ദിരാനഗർ, സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനുകൾക്കിടയിലുള്ള സിവിൽ മെയിന്റനൻസ് ജോലികളാണ് ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഞായറാഴ്ച സാധാരണ സമയം പുനഃസ്ഥാപിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചു.ഗ്രീൻ ലൈനിലെ മെട്രോ ട്രെയിൻ സർവീസുകളെ ബാധിക്കില്ല.