Home Featured നമ്മ ലൈനിൽ അറ്റകുറ്റപ്പണി: മെട്രോ സർവീസ് തടസപ്പെടും

നമ്മ ലൈനിൽ അറ്റകുറ്റപ്പണി: മെട്രോ സർവീസ് തടസപ്പെടും

ബെംഗളൂരു: നമ്മ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 9.30 മുതൽ ഇന്ദിരാനഗർ, സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.പർപ്പിൾ ലൈനിൽ 9.30 മുതൽ 11 വരെ എംജി റോഡ് മുതൽ കെങ്കേരി വരെയായിരിക്കും സർവീസ്.

ഗ്രീൻ ലൈനിൽ പതിവു പോലെ സർവീസ് നടത്തും.പർപ്പിൾ ലൈനിൽ നാളെ രാവിലെ 7ന് ബയ്യപ്പനഹള്ളി മുതൽ കെങ്കേരി വരെയുള്ള സർവീസ് പുനരാരംഭിക്കും.

കേരള എഞ്ചിനീയർസ് അസോസിയേഷൻ ബേംഗളുരു വാർഷികാഘോഷം ഇന്ന്

ബെംഗളൂരു: കേരളത്തിലെ വിവിധ എഞ്ചിനീയറിംങ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനിയേർസ് അസോസിയേഷൻ (കെ.ഇ.എ) ബെംഗളൂരുവിന്റെ വാർഷികാഘോഷ പരിപാടികൾ ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ ബെംഗളൂരു എച്ച്.എ.എൽ ഹോസ്പിറ്റലിന് സമീപത്തുള്ള ഓൾഡ് എച്ച്.എം.എ ഓഡിറ്റോറിയത്തിൽ നടക്കും.

ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ് വിശിഷ്ടാതിഥിയായിരിക്കും. രഘുറാം മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.കൂടുതൽ വിവരങ്ങൾക്ക്: 9590719394

You may also like

error: Content is protected !!
Join Our WhatsApp Group