Home Featured ബെംഗളൂരു : നെലമംഗലയിലേക്ക് മെട്രോസർവീസ് ദീർഘിപ്പിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : നെലമംഗലയിലേക്ക് മെട്രോസർവീസ് ദീർഘിപ്പിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു : ബെംഗളൂരു റൂറൽജില്ലയിലെ നെലമംഗലയിലേക്ക് മെട്രോസർവീസ് ദീർഘിപ്പിക്കുന്നത് സർക്കാരിന്റെ സജീവപരിഗണയിൽ. ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിശോധിച്ചുവരുകയാണെന്നും ഉടൻതന്നെ ഒദ്യോഗിക തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യന്ത്രിയും ഉപമുഖ്യമന്ത്രിയും ബെംഗളൂരു റൂറലിലെ എം.എൽ.എ.മാരും പങ്കെടുത്തയോഗത്തിൽ വിഷയം വിശദമായി ചർച്ചചെയ്തിരുന്നു.ബെംഗളൂരുവിൽനിന്ന് എളുപ്പത്തിൽ നെലമംഗലയിലേക്ക് എത്താൻ കഴിയുന്നതോടെ ബെംഗളൂരു റൂറൽ ജില്ലയുടെ വികസനവും ഉറപ്പുവരുത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നിലവിൽ ബെംഗളൂരുവിൽനിന്നുള്ള ഐ.ടി. കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തങ്ങളുടെ പ്രവർത്തനം നഗരത്തിന് പുറത്തേക്ക് മാറ്റാനുള്ളശ്രമത്തിലാണ്.

ബെംഗളൂരു റൂറലിൽ മെട്രോയുൾപ്പെടെയുള്ള സൗകര്യമൊരുക്കുന്നതോടെ ഇത്തരം കമ്പനികളെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.നിലവിലുള്ള മെട്രോ ഗ്രീൻലൈനാണ് നെലമംഗലയിലേക്ക് ദീർഘിപ്പിക്കുക. നിലവിൽ നാഗസാന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയാണ് ഗ്രീൻ ലൈനിന്റെ ദൈർഘ്യം. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മെട്രോലൈൻ ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

കനത്തമഴയില്‍ ചെന്നൈ മുങ്ങി , മിഷോങ്‌ ഇന്നു കരതൊടും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മിഷോങ്‌ ചുഴലിക്കാറ്റ്‌ ഇന്ന്‌ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും അതീവജാഗ്രതാ നിര്‍ദേശം.വെള്ളപ്പൊക്കം രൂക്ഷമാക്കി കനത്ത മഴ തുടരുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നാലു ജില്ലകള്‍ക്ക്‌ ഇന്ന്‌ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട്‌ ജില്ലകളിലാണ്‌ അവധി പ്രഖ്യാപിച്ചത്‌. റണ്‍വേയിലുള്‍പ്പെടെ വെള്ളം കയറിയതോടെ ചെന്നൈ രാജ്യാന്തര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. അഡയാര്‍ നദി കരകവിഞ്ഞതോടെയാണ്‌ റണ്‍വേയില്‍ വെള്ളം കയറിയത്‌. ഇതോടെ ഇവിടെനിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി.

23 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വിമാനങ്ങള്‍ പറന്നുയരാന്‍ കഴിയാതെ വന്നതോടെ നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. 2015-ലെ പ്രളയത്തിനുശേഷം ഇതാദ്യമാണ്‌ വെള്ളപ്പൊക്കം കാരണം ചെന്നൈ വിമാനത്താവളം അടച്ചിടേണ്ടിവരുന്നത്‌. കാലാവസ്‌ഥ സാധാരണ നിലയിലായശേഷമേ സര്‍വീസുകള്‍ പുനരാരംഭിക്കൂവെന്ന്‌ വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. റോഡുകളിലുള്‍പ്പെടെ വെള്ളം കയറിയതോടെ ബസ്‌ സര്‍വീസുകളും പലയിടത്തും നിലച്ചു.

അതിനിടെ, മതിലിടിഞ്ഞുവീണ്‌ രണ്ട്‌ ഇതരസംസ്‌ഥാന തൊഴിലാളികള്‍ മരിച്ചു. കാനത്തൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണു മരിച്ചത്‌. ഝാര്‍ഖണ്ഡ്‌ സ്വദേശി സക്കീര്‍(20), അഫ്രോസ്‌(30) എന്നിവര്‍ക്കാണ്‌ ദാരുണാന്ത്യം. ചെന്നൈയിലെ തടാകങ്ങള്‍ നിറഞ്ഞുകവിഞ്ഞു. ആറു ഡാമുകളും പൂര്‍ണ സംഭരണശേഷിയോട്‌ അടുക്കുകയാണ്‌. സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ദുരിതാശ്വാസവകുപ്പ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്‌.

റോഡിലൂടെയുള്ള വെള്ളപ്പാച്ചിലില്‍ കാറുകള്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌. ആളുകള്‍ പുറത്തിറങ്ങരുതെന്നും വീടുകളില്‍ സുരക്ഷിതരായി കഴിയാനും സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.അതേസമയം, തീവ്രചുഴലിക്കാറ്റായി മാറിയ മിഷോങ്‌, ഇന്നു വൈകിട്ടോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌.

നിലവില്‍ ചെന്നൈ തീരത്തുനിന്ന്‌ 90 കിലോമീറ്റര്‍ അകലെയാണ്‌ മിഷോങ്‌ സ്‌ഥിതിചെയ്യുന്നത്‌. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും മിഷോങ്‌ കരയില്‍ പ്രവേശിക്കുക. വടക്കന്‍ തമിഴ്‌നാട്‌ തീരമേഖലയിലും കനത്ത കാറ്റിനും മഴയ്‌ക്കും സാധ്യതയുണ്ട്‌. ചെന്നൈ, ചെങ്കല്‍പേട്ട്‌, കാഞ്ചിപുരം, തിരുവള്ളൂര്‍ ജില്ലകളില്‍ മഴ തുടരും. ചെന്നൈയിലുള്‍പ്പെടെ തമിഴ്‌നാട്‌ തീരപ്രദേശത്ത്‌ മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌ ആഞ്ഞടിച്ചേക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group