Home Featured ബെംഗളൂരു: 20- ട്വന്റി ക്രിക്കറ്റ് മത്സരം; ബുധനാഴ്ച മെട്രോ സർവീസ് രാത്രി 11.45 വരെ

ബെംഗളൂരു: 20- ട്വന്റി ക്രിക്കറ്റ് മത്സരം; ബുധനാഴ്ച മെട്രോ സർവീസ് രാത്രി 11.45 വരെ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യ- അഫ്ഗാനിസ്താൻ 20- ട്വന്റി ക്രിക്കറ്റ് നടക്കുന്ന ബുധനാഴ്ച മെട്രാ സർവീസുകൾ രാത്രി 11.45 -വരെ ദീർഘിപ്പിച്ച് ബി.എം.ആർ.സി.എൽ.ക്രിക്കറ്റ് കാണാനെത്തുന്നവരുടെ സൗകര്യം കൂടി പരിഗണിച്ചാണ് നടപടി. ഇതിനൊപ്പം പ്രത്യേക പേപ്പർ ടിക്കറ്റുകൂടി അവതരിപ്പിച്ചിട്ടുണ്ട്. 50 രൂപയാണ് ടിക്കറ്റ് നിരക്ക്. എം.ജി. റോഡ്, കബൺ പാർക്ക് എന്നീ സ്റ്റേഷനുകളിൽനിന്ന് അധിക സമയത്തുള്ള മെട്രോ ട്രെയിനുകളിൽ ഏതുസ്റ്റേഷനിലേക്ക് പോകാനും ഈ ടിക്കറ്റ് ഉപയോഗിക്കാം. ഉച്ചയ്ക്ക് രണ്ടുമുതലാണ് ടിക്കറ്റ് വിൽപ്പന തുടങ്ങുക. ആപ്പ് വഴിയെടുക്കുന്ന ക്യു.ആർ. ടിക്കറ്റുകൾക്ക് അഞ്ചുശതമാനം നിരക്കിളവും ബുധനാഴ്ച ലഭിക്കും.

ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നഷ്ടമായത് 201 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈൻ സാന്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ.ട്രേഡിംഗ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഇതില്‍പ്പെടുന്നു. ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നന്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്സൈറ്റുകളും കേരള പോലീസ് സൈബര്‍ വിഭാഗം ബ്ലോക്ക് ചെയ്തു. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാൻ സാധിച്ചിട്ടുണ്ട്.

കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് മുതലായ മാധ്യമങ്ങള്‍ വഴിയാണ് നിക്ഷേപത്തട്ടിപ്പുകള്‍ക്ക് തുടക്കമിടുന്നത്. ഇത്തരം പോസ്റ്റില്‍ കാണുന്ന നന്പറില്‍ ബന്ധപ്പെടുന്നവരെ തട്ടിപ്പുകാര്‍ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നു. തുടര്‍ന്ന് കൃത്രിമമായി നിര്‍മിച്ച വെബ്സൈറ്റ് മുഖേന നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. ആദ്യഘട്ടത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്ക് അമിതലാഭം നല്‍കുന്നതോടെ പരാതിക്കാര്‍ക്ക് തട്ടിപ്പുകാരില്‍ കൂടുതല്‍ വിശ്വാസം ഉണ്ടാകുകയും വൻതുക നിക്ഷേപമായി നല്‍കാൻ തയാറാകുകയും ചെയ്യുന്നു.

അതേസമയം നിക്ഷേപകര്‍ എന്ന വ്യാജേന തട്ടിപ്പുകാരുടെ സഹായികള്‍ തങ്ങള്‍ക്ക് വൻ തുക ലാഭം കിട്ടിയെന്ന് കാണിക്കുന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ടുകളും മറ്റും ടെലിഗ്രാം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നു. ഇതോടെ വൻ തുക നിക്ഷേപമായി നല്‍കാൻ ഇരകള്‍ തയാറാകുന്നു. തങ്ങള്‍ നിക്ഷേപിച്ച തുകയുടെ രണ്ടോ മൂന്നോ ഇരട്ടി ലാഭവിഹിതമായി ലഭിച്ചതായി വെബ്സൈറ്റില്‍ അറിയിപ്പ് കിട്ടുന്നതാണ് അടുത്ത പടി.ഈ തുക പിൻവലിക്കണമെന്ന് ഇരകള്‍ ആവശ്യപ്പെടുന്പോള്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ മാത്രമേ മുതലും ലാഭവിഹിതവും പിൻവലിക്കാൻ കഴിയൂ എന്ന് വിശ്വസിപ്പിച്ചു കൂടുതല്‍ നിക്ഷേപം നടത്താൻ ഇരകളെ പ്രേരിപ്പിക്കുന്നു. കൂടാതെ, നിക്ഷേപം പിൻവലിക്കാനായി ജിഎസ്ടിയും ടാക്സും എന്ന വ്യാജേന കൂടുതല്‍ പണം തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group