Home Featured ബെംഗളൂരു : മെട്രോ സുരക്ഷാ പരിശോധന: 21-ന് പർപ്പിൾ ലൈനിൽ സർവീസുകൾക്ക് നിയന്ത്രണം..

ബെംഗളൂരു : മെട്രോ സുരക്ഷാ പരിശോധന: 21-ന് പർപ്പിൾ ലൈനിൽ സർവീസുകൾക്ക് നിയന്ത്രണം..

ബെംഗളൂരു : സെപ്റ്റംബർ 21-ന് മെട്രോപർപ്പിൾ ലൈനിലെ പുതിയ പാതയിൽ മെട്രോ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാപരിശോധന നടക്കുന്നതിനാൽ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. 21-ന് കെ.ആർ.പുരം മുതൽ ഗരുഡാചാർപാളയവരെ മെട്രോസർവീസുണ്ടാകില്ല. ബയ്യപ്പനഹള്ളിമുതൽ ഇന്ദിരാനഗർവരെ ഉച്ചയ്ക്ക് 1.30മുതൽ വെകീട്ട് 4.30വരെ മെട്രോസർവീസ് മുടങ്ങും. മറ്റുഭാഗങ്ങളിൽ സർവീസുകൾക്ക് മുടക്കമുണ്ടാകില്ല.

മാക്കൂട്ടം ചുരത്തില്‍ ട്രോളിബാഗിലെ യുവതിയുടെ മൃതദേഹം: അന്വേഷണം കേരളത്തിലേക്കും

മാക്കൂട്ടം ചുരം റോഡില്‍ വനത്തിനുള്ളില്‍ ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്കും.കര്‍ണാടകത്തിന് പുറമെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി. ആദ്യഘട്ട അന്വേഷണത്തില്‍ കണ്ണൂര്‍ റൂറല്‍ പരിധിയില്‍ മിസിംഗ് കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍, അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എഎസ്പി തബോഷ് ബസുമദാരി പറഞ്ഞു.

രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തില്‍നിന്നു ചുരിദാര്‍ ലഭിച്ചതുകൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയില്‍നിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്. ഇന്നലെയാണ് മാക്കൂട്ടം ചുരത്തില്‍ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്ബാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയില്‍ ട്രോളിബാഗിലാക്കിയ നിലയില്‍ യുവതിയുടെ ജഡം കണ്ടെത്തിയത്.

അമേരിക്കൻ ട്രാവലര്‍ എന്ന വലിയ ട്രോളി ബാഗില്‍ മടക്കി ചുരുട്ടി വെച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് 20 നും 30 നും ഇടയില്‍ പ്രായം തോന്നിക്കുന്നതായും പോലീസ് പറഞ്ഞു.ഒറ്റപ്പെട്ട വനമേഖല ആണെങ്കിലും നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡില്‍ കൊലചെയ്തു ബാഗിലാക്കി വാഹനത്തില്‍ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ നിഗമനം. വലിച്ചെറിഞ്ഞതിന്‍റെ ആഘാതത്തിലാകാം ബാഗിന്‍റെ ഒരുഭാഗം തുറന്നു പോയത്.

ചുരം റോഡില്‍നിന്നു വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്ന വനം വകുപ്പിന്‍റെ താത്കാലിക ജീവനക്കാര്‍ ഇന്നലെ ഉച്ചയോടെ വനത്തിനുള്ളില്‍ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ ജഡം കണ്ടെത്തിയത്.ഉടൻ തന്നെ മടിക്കേരി എസ്.പി രാമരാജിന്‍റെ നേതൃത്വത്തില്‍ പോലീസ് മൃതദേഹപരിശോധന നടത്തി. ഫോറൻസിക്ക് പരിശോധനയ്ക്കായി മൃതദേഹം രാത്രിയോടെ മടിക്കേരി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. മേഖലയില്‍ അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചു.

മൃതദേഹപരിശോധ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്ന് വീരാജ് പേട്ട പോലീസ് പറഞ്ഞു.രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ചുരം പാതയില്‍ ഇത്തരത്തില്‍ ഒരു അസ്വഭാവിക മരണം നടക്കുന്നത്. പണ്ട് പെരുമ്ബാടി തടാകത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ കാണപ്പെടാറുണ്ടായിരുന്നുവെങ്കിലും ചുരം പാത നവീകരിച്ചതിനുശേഷം അത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ചുരത്തിന്‍റെ 20 കിലോമീറ്ററോളം വരുന്ന ഭാഗം തീര്‍ത്തും ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ട് രാത്രികാലങ്ങളില്‍ സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും ഭയം നിമിത്തം ആരും വാഹങ്ങള്‍ നിര്‍ത്താതെ പോകുകയാണ് പതിവ്.മൃതദേഹം കേരളത്തില്‍ നിന്നും എത്തിയതാണെങ്കില്‍ അത്രയും ദൂരം വനത്തിലൂടെ യാത്രചെയ്യാൻ വഴിയില്ല എന്നാണ് കേരള പോലീസിന്‍റെ നിഗമനം. ഇതില്‍ കൂടുതല്‍ ചെങ്കുത്തായ സ്ഥലങ്ങള്‍ ധാരാളമുള്ള എവിടെയെങ്കിലും ഉപേക്ഷിക്കാനാണ് സാധ്യത. എങ്കിലും മറ്റ് സാധ്യതകള്‍ കൂടി കണക്കില്‍ എടുത്താണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group