ബംഗളൂരു: സാങ്കേതികതകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നമ്മ മെട്രോ ഗ്രീൻ ലൈനില്‍ സര്‍വിസ് തടസ്സപ്പെട്ടു.രാജാജി മെട്രോ സ്റ്റേഷനും മഹാകവി കുവെമ്ബു റോഡ് സ്റ്റേഷനുമിടയില്‍ പുലര്‍ച്ചെ 2.30ഓടെ ട്രയല്‍ റണ്‍ നടത്തുകയായിരുന്ന എമര്‍ജൻസി റിക്കവറി റോഡ്-റെയില്‍ വെഹിക്കിളിന്റെ പിൻചക്രത്തിന് തകരാര്‍ സംഭവിച്ചതാണ് കാരണം. മറ്റൊരു റിക്കവറി വാഹനം കൊണ്ടുവന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ രാജാജി നഗര്‍, മഹാകവി കുവെമ്ബു റോഡ് മെട്രോ സ്റ്റേഷനുകള്‍ ഒഴിവാക്കി പകരം നാഗസാന്ദ്ര മുതല്‍ യശ്വന്ത്പുര്‍ വരെയും മന്ത്രി സ്ക്വയര്‍ സംപിഗെ റോഡ് മുതല്‍ സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെയും സര്‍വിസ് തുടര്‍ന്നു. അപകടസ്ഥലത്ത് ഒരു ലൈനിലൂടെ മാത്രമാണ് മെട്രോ സര്‍വിസ് നടത്തിയത്.
പ്രവൃത്തിദിവസമായതിനാല്‍ ഗ്രീൻ ലൈനിലെ ഭാഗിക സര്‍വിസ് യാത്രക്കാരെ വലച്ചു. യശ്വന്ത്പുര്‍, സംപിഗെ റോഡ് സ്റ്റേഷനുകളില്‍ പതിവിലേറെ തിരക്കനുഭവപ്പെട്ടു. 10 മണിക്കൂറിന് ശേഷം ഉച്ച 3.40ഓടെ ഗ്രീൻ ലൈനില്‍ പൂര്‍ണതോതില്‍ സര്‍വിസ് പുനരാരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് റോഡ്-റെയില്‍ വെഹിക്കിള്‍ ട്രാക്കില്‍നിന്ന് ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്. റോഡിലും റെയില്‍ ട്രാക്കിലും ഓടിക്കാവുന്ന എമര്‍ജൻസി റിക്കവറി വാഹനമാണ് റോഡ് റെയില്‍ വെഹിക്കിള്‍ (ആര്.ആര്.വി).
മെട്രോ ട്രെയിനുകളിലും ട്രാക്കുകളിലും അടിയന്തര സേവനമെത്തിക്കേണ്ട സാഹചര്യത്തില്‍ ആര്.ആര്.വിയുടെ സേവനം ഉപയോഗപ്പെടുത്തും. മൂന്നാഴ്ച മുമ്ബാണ് ബി.എം.ആര്.സി.എല്‍ ഈ വാഹനം വാങ്ങിയത്. മെട്രോ ട്രെയിനുകള്‍ സര്‍വിസ് നടത്താത്ത പുലര്‍ച്ച ആര്.ആര്.വി പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷൻ ലിമിറ്റഡ് (ബി.എം.ആര്.സി.എല്‍) ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ പ്രയാസം ലഘൂകരിക്കാൻ യശ്വന്ത്പുര്‍ മെട്രോ സ്റ്റേഷനില്‍നിന്ന് കെംപഗൗഡ ബസ് സ്റ്റാൻഡിലേക്ക് (മെജസ്റ്റിക്) പ്രത്യേക ബസ് സര്‍വിസുകള്‍ നടത്തി. നമ്മ മെട്രോയുടെ കെങ്കേരി മുതല്‍ ബൈയപ്പനഹള്ളി വരെയുള്ള പര്‍പ്പിള്‍ ലൈനില്‍ പതിവുപോലെ ട്രെയിനുകള്‍ സര്‍വിസ് നടത്തി.