Home Featured ബെംഗളൂരു:നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസ്സപ്പെട്ടു.

ബെംഗളൂരു:നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസ്സപ്പെട്ടു.

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിൽ (നാഗസാന്ദ്ര – സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്) അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിലെ കാലതാമസം കാരണം ഞായറാഴ്ച രാവിലെ മെട്രോ സർവീസ് 25 മിനിറ്റ് നേരം തടസ്സപ്പെട്ടു.ആർ.വി. റോഡിനും ബനശങ്കരിക്കുമിടയിലായിരുന്നു ബി.എം.ആർ.സി.എൽ. അറ്റകുറ്റപ്പണി നടത്തിയത്.

രാവിലെ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പുറപ്പെട്ട ആദ്യമെട്രോ യെലച്ചനഹള്ളിയിൽ പിടിച്ചിടേണ്ടി വന്നു.നാഗസാന്ദ്രയിൽനിന്നു വന്ന തീവണ്ടി നാഷണൽ കോളേജ് സ്റ്റേഷനിലെത്തി തിരിച്ചുപോയി.

പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തും’; ഭീഷണിക്കത്ത് എഴുതിയ ആള്‍ അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത് എഴുതിയ ആള്‍ പിടിയില്‍.കൊച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യം കാരണമാണ് ഭീഷണിക്കത്ത് എഴുതിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അയല്‍ക്കാരനെ കുടുക്കാനായിരുന്നു വ്യാജസന്ദേശം എന്ന് കമ്മീഷണര്‍ സ്ഥിരീകരിച്ചു. കത്രക്കടവില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് സേവ്യര്‍.

അയല്‍ക്കാരനുമായുള്ള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാള്‍ ഇത്തരമൊരു കത്ത് എഴുതുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സേവ്യര്‍ കുറ്റം സമ്മതിച്ചത്. വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസി നല്‍കിയ മൊഴി. ഭീഷണി സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭീഷണി സന്ദേശത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group