ബെംഗളൂരു : ലോക കാൻസർദിനമായ ഫെബ്രുവരി നാലിന് ബെംഗളൂരു മെട്രോ തീവണ്ടി സർവീസ് പുലർച്ചെ നാലരയ്ക്ക് ആരംഭിക്കും. അന്ന് നഗരത്തിൽ നടക്കുന്ന വിവിധ ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് യാത്ര സുഗമമാക്കാൻവേണ്ടിയാണിതെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. ഞായറാഴ്ചകളിൽ സാധാരണ രാവിലെ ഏഴിനാണ് മെട്രോ സർവീസ് ആരംഭിക്കാറുള്ളത്.
കിലോയ്‌ക്ക് 29 രൂപ നിരക്കില്‍ ‘ഭാരത് അരി’ വിപണിയിലേക്ക്
കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാർക്ക് ആശ്വാസമായി ഭാരത് അരി. 29 നിരക്കില്‍ അരി അടുത്തയാഴ്ച മുതല്‍ വിപണിയില്‍ എത്തിക്കും.നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകള്‍ അറിയിക്കാൻ വ്യാപാരികളോട് നിർദ്ദേശിച്ചു.വിലക്കയറ്റവും മറിച്ചുവില്‍പ്പനയും നിയന്ത്രിക്കുന്നതിനായാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വ്യാപാരികളും വൻകിട-ചെറുകിട കച്ചവടക്കാരും കണക്ക് നല്‍കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി ഉടൻ ലഭ്യമാക്കും.
വരുന്ന ആഴ്ച മുതല്‍ അഞ്ച്, പത്ത് കിലോ പായ്‌ക്കറ്റുകളിലാകും അരി എത്തുകയെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. പ്രാരംഭ ഘട്ടത്തില്‍ ചില്ലറ വിപണിയില്‍ വില്‍ക്കാനായി അഞ്ച് ലക്ഷം ടണ്‍ അരി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.