Home Featured ബെംഗളൂരു:ഷര്‍ട്ടിന്‍റെ ബട്ടന്‍സിട്ടില്ല; യാത്രക്കാരനെ വിലക്കി നമ്മ മെട്രോ; പ്രതിഷേധം

ബെംഗളൂരു:ഷര്‍ട്ടിന്‍റെ ബട്ടന്‍സിട്ടില്ല; യാത്രക്കാരനെ വിലക്കി നമ്മ മെട്രോ; പ്രതിഷേധം

മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരനെ വിലക്കി ബിഎംആര്‍സി. ചൊവ്വാഴ്ച ബെംഗളൂരുവിലെ ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഷര്‍ട്ടിന്‍റെ ബട്ടന്‍സുകളഴിച്ചിട്ട് എത്തിയയാളോട് ബട്ടനിടാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വിസമ്മതിച്ചതോടെ യാത്ര ചെയ്യാനാവില്ലെന്ന് മെട്രോ സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. യാത്രക്കാരനെ വിലക്കുന്നത് കണ്ട് മറ്റുള്ളവര്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കൃത്യമായ ബോധവല്‍ക്കരണത്തിന് ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്.

നമ്മ മെട്രോ ‘ എന്നുമുതലാണ് ഇത്തരം വിവേചനം കാണിച്ച് തുടങ്ങിയതെന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ചു. അതേസമയം, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും എല്ലാവരോടും ഒരേ നിലപാടാണ് മെട്രോയ്ക്കുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. ഷര്‍ട്ടിന്‍റെ ബട്ടന്‍സുകഴിച്ച്, മദ്യപിച്ച് ഉന്‍മത്തനെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു യാത്രക്കാരന്‍റെ നില്‍പ്പെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന് കൗണ്‍സിലിങ് നല്‍കിയതെന്നും പിന്നീട് യാത്ര ചെയ്യാന്‍ അനുവദിച്ചുവെന്നും ബിഎംആര്‍സി വ്യക്തമാക്കി.

മെട്രോയില്‍ കര്‍ഷകനെ യാത്ര ചെയ്യാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് സുരക്ഷാജീവനക്കാരനെ ബിഎംആര്‍സി പിരിച്ചുവിട്ടിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ കര്‍ഷകന്‍ തലയില്‍ ബാഗും ധരിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞ്. ഇതിന്‍റെ ദൃശ്യങ്ങളും ആളുകള്‍ ഇടപെടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്ന് നടപടിയുണ്ടായത്.

കേരളത്തിന്റെ അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്നാട്

കേരളത്തിന്റെ അതിര്‍ത്തിയില്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങി തമിഴ്നാട്. സമൂഹമാധ്യമമായ എക്സിലൂടെയാണ് സ്റ്റാലിന്റെ പ്രഖ്യാപനം.സ്റ്റേഡിയത്തിന്റെ രൂപരേഖയും സ്റ്റാലിന്‍ പുറത്തുവിട്ടിട്ടുണ്ട്.കായിക മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡിഎംകെ സര്‍ക്കാരും കായിക മന്ത്രി ഉദയനിധി സ്റ്റാലിനും പരിശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു.ഐപിഎല്‍ മത്സരങ്ങളിലടക്കം ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് തമിഴ്നാട്ടില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംങ്സ് ടീമിനാണ്. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടാണ് ചെപ്പോക്ക് സ്റ്റേഡിയം. അതിനാല്‍ തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

വളര്‍ന്നുവരുന്ന ദേശീയ ക്രിക്കറ്റ് താരങ്ങളില്‍ പലരും പടിഞ്ഞാറന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നും തമിഴ്‌നാടിനായി മറ്റൊരു ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം ആവശ്യമാണെന്ന് മന്ത്രി ടിആര്‍ബി രാജ തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.കോയമ്ബത്തൂരില്‍ പുതിയ സ്റ്റേഡിയം പണി പൂര്‍ത്തികരിക്കുന്നതോടെ ക്രിക്കറ്റ് മാച്ചുകള്‍ ഉള്‍പ്പെടെ ഇങ്ങോട്ട് മാറ്റാനാണ് ഉദേശിക്കുന്നത്. ഇതോടെ ചെന്നൈനഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുകയും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ളവരെ സ്റ്റേഡിയത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.35000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് ശേഷം തമിഴ്‌നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് വേദിയാകാനാണ് കോയമ്ബത്തൂര്‍ ഒരുങ്ങുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group