Home Featured ബംഗളൂരു മെട്രോ റെയില്‍ തൂണ്‍ തകര്‍ന്ന സംഭവം; കരാര്‍ റദ്ദാക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് കുടുംബം

ബംഗളൂരു മെട്രോ റെയില്‍ തൂണ്‍ തകര്‍ന്ന സംഭവം; കരാര്‍ റദ്ദാക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് കുടുംബം

ബംഗളൂരു: നിര്‍മാണത്തിലുള്ള മെട്രോ റെയില്‍ തൂണ്‍ തകര്‍ന്നുവീണ് ഭാര്യയേയും മകനേയും നഷ്ടപ്പെട്ടയാള്‍ അധികാരികള്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്ത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്‌ കരാറുകാരന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുവരെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ലോഹിത് പറഞ്ഞു.തനിക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും ഉയരമുള്ള തൂണുകള്‍ നിര്‍മിക്കാന്‍ ആരാണ് അനുമതി നല്‍കിയത്?

ടെന്‍ഡര്‍ റദ്ദാക്കണം, പണി നിര്‍ത്തിവയ്ക്കണം. കോടതിയെ സമീപിച്ച്‌ എന്തുചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ നോക്കാം- ലോഹിത് പറഞ്ഞു. മെട്രോ പില്ലര്‍ നിര്‍മാണത്തിന്റെ ചുമതലയുള്ള കരാറുകാരന്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെന്നും അപകട ശേഷം ഉന്നത അധികാരികളാരും സംഭവസ്ഥലത്ത് എത്തിയില്ലെന്നും ലോഹിതിന്റെ കുടുംബം ആരോപിച്ചു.ബെംഗളൂരു സ്വദേശിയായ ലോഹിത് കുടുംബത്തോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപം ഇന്നലെ രാവിലെ 10.30ഓടയാണ് അപകടം.

കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോയതായിരുന്നു. തൂണ്‍ നിര്‍മിക്കുന്നതിനായി തയ്യാറാക്കിയ 40 അടി നീളമുള്ള ഇരുമ്ബിന്റെ ചട്ടക്കൂട് മറിഞ്ഞുവീണ് ലോഹിതിന്റെ ഭാര്യ തേജസ്വി, രണ്ടു വയസ്സുള്ള മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. ലോഹിതും മകളും പരിക്കുകളോടെ രക്ഷപ്പെട്ടു.ലോഹിതാണ് ബൈക്ക് ഓടിച്ചിരുന്നത്. ലോഹിതും ഭാര്യയും ഹെല്‍മറ്റ് ധരിച്ചിരുന്നു. 40 അടി നീളമുള്ള വലിയ ഇരുമ്ബുതൂണാണ് ദേഹത്ത് പതിച്ചത്.

അപകടത്തെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. മെട്രോ കോര്‍പറേഷന്‍ എം.ഡി അന്‍ജും പര്‍വേസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി

കണ്ണൂർ* : _റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി മണിക്കൂറുകൾ സ്റ്റേഷനും പരിസരവും പരിഭ്രാന്തിയിലായി. ബോംബ് സ്‌ക്വാഡും, ശ്വാന വിഭാഗവും ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കണ്ണൂർ സിറ്റി പോലീസ് കൺട്രോൾ മുറിയിൽ തിരുവനന്തപുരത്ത് നിന്ന് മെസേജ് വന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു മെസേജ്.

ഉടൻ ബോംബ്- ശ്വാന വിഭാഗവും ടൗൺ പോലീസും എത്തി. റെയിൽവേ സുരക്ഷാസേന, റെയിൽവേ പോലീസ് എന്നിവയുമായി ചേർന്ന് പരിശോധന നടത്തി.സ്റ്റേഷനിലെത്തിയ വണ്ടികളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സ്റ്റേഷനിലെ ‘ബോംബ്’ തീവണ്ടി ഗതാഗതത്തെ ബാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ആർ.പി.എഫ്. ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, ടൗൺ എസ്.ഐ. കെ. പുരുഷോത്തമൻ, ബോംബ് സ്‌ക്വാഡ് എസ്.ഐ. എം.സി. ജിയാസ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അടിയന്തര സഹായത്തിനുള്ള എമർജൻസി നമ്പറായ 112-ലേക്കാണ് ഫോൺ വിളി വന്നത്. ഇ.ആർ.എസ്.എസ്. (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) പ്രകാരം കോൾ തിരുവനന്തപുരം സർവറിൽ എത്തി. അവിടെ നിന്ന് കണ്ണൂർ സിറ്റി പോലീസിലേക്ക് മെസേജ് വരികയായിരുന്നു_._112-ലേക്ക് വിളിച്ച മൊബൈൽ നമ്പർ പോലീസ് തിരിച്ചറിഞ്ഞു. ആളെ ചോദ്യം ചെയ്തപ്പോൾ പ്രസ്തുത നമ്പർ കുറച്ച് ദിവസങ്ങളായി വേറൊരാളുടെ കൈയിൽ ആണെന്നാണ് പോലീസിനെ അറിയിച്ചത് എന്നാണ് സൂചന.

You may also like

error: Content is protected !!
Join Our WhatsApp Group