Home Featured ബംഗളൂരു: മെട്രോ മിത്ര’ ആപ് സെപ്റ്റംബര്‍ 25 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ബംഗളൂരു: മെട്രോ മിത്ര’ ആപ് സെപ്റ്റംബര്‍ 25 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ബംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ ഓട്ടോറിക്ഷകള്‍ വഴി തുടര്‍യാത്ര നടത്താനാകുന്ന ‘മെട്രോ മിത്ര’ ആപ് സെപ്റ്റംബര്‍ 25 മുതല്‍ പ്രവര്‍ത്തനം തുടങ്ങും.ഓട്ടോറിക്ഷ ൈഡ്രവേഴ്സ് യൂനിയൻ (എ.ആര്‍.ഡി.യു) ആണ് ഇത് തയാറാക്കിയത്. മെട്രോ സ്റ്റേഷനുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ തുടര്‍യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്. മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യു.ആര്‍ കോഡ് മൊബൈല്‍ ഫോണിലൂടെ സ്കാൻ ചെയ്താണ് ഉപയോഗിക്കേണ്ടത്.

സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടു കിലോമീറ്ററിന് 30 രൂപയെന്ന മിനിമം നിരക്കിനു പുറമേ സര്‍വിസ് ചാര്‍ജായി 10 രൂപയും നല്‍കണം. സെപ്റ്റംബര്‍ ആറിന് ആപ് പുറത്തിറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സംഘടനക്കുള്ളിലെ തര്‍ക്കം കാരണം നടന്നില്ല. ജയനഗര്‍, ആര്‍.വി റോഡ് മെട്രോ സ്റ്റേഷനുകളില്‍ നടത്തിയ പരീക്ഷണ സര്‍വിസില്‍ കണ്ടെത്തിയ തകരാറുകള്‍ പരിഹരിച്ചിട്ടുണ്ട്.

കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്നു കുഴിച്ച്‌ മൂടി കോണ്‍ക്രീറ്റ് ഇട്ടു ഉറപ്പിച്ച്‌ ; സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍

ഡല്‍ഹിയില്‍ കാമുകിയെ ശല്യപ്പെടുത്തിയ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടിയ സര്‍ക്കാര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍.മൃതദേഹം കുഴിച്ചിട്ട സ്ഥലം ഇയാള്‍ സിമൻറ് കൊണ്ട് ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യ ഡിഫന്‍സ് ഓഫീസര്‍ കോംപ്ലക്സിലെ സീനിയര്‍ സര്‍വേയര്‍ ആയ മഹേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഓഫീസിലെ ക്ലര്‍ക്കായ അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.അനീഷില്‍ നിന്ന് മഹേഷ് 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് തിരിച്ചുനല്‍കിയില്ല. കൂടാതെ തന്റെ കാമുകിയെ സീനിയര്‍ ഓഫീസര്‍ ശല്യപ്പെടുത്തിയതും അനീഷിന്റെ വിരോധത്തിനിടയാക്കി.

ഇതേത്തുടര്‍ന്നായിരുന്നു കൊലപതാകം. കൃത്യമായ ആസുത്രണത്തിലൂടെയാണ് അനീഷ് കൊല നടത്തിയത്. ഓഗസ്റ്റ് 28ന് അവധി എടുത്ത പ്രതി മഹേഷിനെ ആര്‍കെ പുരം സെക്ടര്‍ രണ്ടിലെ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.മണിപ്പൂരില്‍ സൈനിക വേഷം ധരിച്ച്‌ തോക്കുകള്‍ മോഷ്ടിച്ച അഞ്ച് പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം.മഹേഷ് എത്തുന്നതിന് മുമ്ബ് ലജ്പത് നഗര്‍, സൗത്ത എക്സ്റ്റൻഷൻ മാര്‍ക്കറ്റില്‍ നിന്നും കൊലപാതകത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങി സൂക്ഷിച്ചു. വീട്ടിലെത്തിയ മഹേഷിനെ പൈപ്പ് ഉപയോഗിച്ച്‌ പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി.

സംഭവസ്ഥലത്തു വെച്ചു തന്നെ മഹേഷ് മരിച്ചു. തുടര്‍ന്ന് സോണിപത്തിലെ തന്റെ വീട്ടിലേക്ക് പോയി. പിന്നേറ്റ് മടങ്ങിവന്ന് ഒന്നര അടി ആഴത്തില്‍ ഒരു കുഴിയെടുത്തു മൃതദേഹം കുഴിച്ചിട്ടു. സിമന്റ് കൊണ്ട് അടയ്ക്കുകയും ചെയ്തു. മഹേഷിന്റെ മൃതദേഹം സെപ്‌റ്റംബര്‍ രണ്ടിന് പൊലീസ് കണ്ടെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group