Home Featured വെള്ളിയാഴ്ച അഞ്ചുരൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

വെള്ളിയാഴ്ച അഞ്ചുരൂപക്ക് കൊച്ചി മെട്രോയിൽ യാത്ര ചെയ്യാം

കൊച്ചി: കേരളത്തിൽ മെട്രോ ട്രെയിൻ എത്തിയ ജൂൺ 17ന് കേരള മെട്രോ ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കൊച്ചി മെട്രോയിലെ ടിക്കറ്റ് നിരക്ക് അഞ്ച് രൂപയായി കുറച്ചു.വെള്ളിയാഴ്ച എടുക്കുന്ന ഏതു സ്റ്റേഷനിലേക്കുമുള്ള ഏതു ടിക്കറ്റിനും അഞ്ച് രൂപ മാത്രം നൽകിയാൽ മതി.

മൊബൈൽ ഫോൺ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും അഞ്ച് രൂപ നൽകിയാൽ മതി.കൊച്ചി വൺ കാർഡ് ഉപയാഗിക്കുന്നവർക്കും ഈ ഇളവ് ലഭിക്കും. ട്രിപ് പാസ് ഉപയോഗിക്കുന്നവർക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയിൽ നിന്ന് അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക ക്രഡിറ്റ് ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group