Home കർണാടക നമ്മ മെട്രോ യാത്രക്കാര്‍ കാത്തിരുന്ന നിമിഷം; ബ്ലൂ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നൂ, പരീക്ഷണയോട്ടം വൈകാൻ സാധ്യത

നമ്മ മെട്രോ യാത്രക്കാര്‍ കാത്തിരുന്ന നിമിഷം; ബ്ലൂ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുന്നൂ, പരീക്ഷണയോട്ടം വൈകാൻ സാധ്യത

by ടാർസ്യുസ്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതഗതസംവിധാനങ്ങള്‍ക്ക് കരുത്ത് പകരുന്നത് ബെംഗളൂരു നമ്മ മെട്രോയാണ്. നഗരത്തിൻ്റെ വിവിധ കോണുകളിലേക്ക് മെട്രോ സർവീസ് വ്യാപിച്ച്‌ ഗതാഗതം കൂടുതല്‍ സുഗമമാക്കാനുള്ള ശ്രമത്തിലണ് സർക്കാർ.പുതിയ സർവീസുകള്‍ പ്രവർത്തനക്ഷമമാകുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരം ആകുമെന്ന നിഗമനത്തിലാണ് അധികൃതർ. ബെംഗളൂരു മെട്രോ യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോയുടെ ബ്ലൂ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തുമെന്ന സൂചനകളാണ് അധികൃതർ നല്‍കുന്നത്.53 ട്രെയിനുകളുടെ ഓർഡർ പ്രകാരം BEML രണ്ട് ബ്ലൂ ലൈൻ റേക്കുകള്‍ (ട്രെയിൻ സെറ്റുകള്‍) വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

53 ട്രെയിനുകളില്‍ 16 എണ്ണം പിങ്ക് ലൈനിനും ഫേസ് 2A യ്ക്കും (സില്‍ക്ക് ബോർഡ് ജങ്ഷൻ – കെആർ പുരം, 19.75 കി.മീ) 21 എണ്ണം ഫേസ് 2B യ്ക്കുമുള്ളതാണ് (കെആർ പുരം – കെമ്പഗൗഡ ഇന്റർനാഷണല്‍ എയർപോർട്ട്, 38.44 കി.മീ). 2A, 2B എന്നീ ഘട്ടങ്ങള്‍ മൊത്തത്തില്‍ ബ്ലൂ ലൈൻ എന്നറിയപ്പെടുന്നു (58.19 കി.മീ).BEML അഞ്ച് പിങ്ക് ലൈൻ ട്രെയിനുകള്‍ വിതരണം ചെയ്തു, ആറാമത്തെത് ഉടൻ വിതരണം ചെയ്യുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ബ്ലൂ ലൈനിനായി മെയ് മാസത്തോടെ 7 ഉം 8 ഉം ട്രെയിൻസെറ്റുകള്‍ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടു. എല്ലാ ട്രെയിനുകളിലും ഒരേ സിഗ്നലിങ് സാങ്കേതികവിദ്യയും സവിശേഷതകളും ഉണ്ട്. എയർപോർട്ട് യാത്രക്കാർക്കായി പ്രത്യേക ലഗേജ് റാക്കുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബ്ലൂ ലൈനിലെ ട്രെയിനുകള്‍ക്ക് ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.ബെംഗളൂരുവിലെ നമ്മ മെട്രോ ബ്ലൂ ലൈൻ പദ്ധതി പുരോഗമിക്കുന്നതിനിടെ ബ്ലൂ ലൈനിലേക്കുള്ള ട്രെയിനുകളുടെ ആദ്യ സെറ്റ് മെയ് മാസത്തോടെ എത്താൻ സാധ്യതയുണ്ട്. മെട്രോ നെറ്റ്‌വർക്കിനായുള്ള നിരവധി ട്രെയിൻ സെറ്റുകള്‍ ഉള്‍പ്പെടുന്ന ഒരു വലിയ ഓർഡറിന്റെ ഭാഗമായി BEML ആണ് ഇവ നിർമിക്കുന്നത്. ട്രെയിനുകള്‍ എത്തുന്നുണ്ടെങ്കിലും ഡിപ്പോയിലേക്കുള്ള കണക്ഷൻ ഇതുവരെ തയ്യാറാകാത്തതിനാല്‍ റൂട്ടില്‍ ട്രയല്‍ റണ്‍ ആരംഭിക്കുന്നതില്‍ കാലതാമസമുണ്ടാകാം. ട്രെയിനുകള്‍ പാർക്ക് ചെയ്യുകയും പരിപാലിക്കുകയും പ്രവർത്തനത്തിനായി തയ്യാറാക്കുകയും ചെയ്യുന്ന ഒരു പ്രധാന സൗകര്യമാണ് ഡിപ്പോ.

ട്രാക്കുകളും ഡിപ്പോയും തമ്മില്‍ ശരിയായ ബന്ധമില്ലാതെ ലൈനിലെ ട്രെയിനുകളുടെ പരീക്ഷണം ആരംഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.ബെംഗളൂരു നഗരത്തിലെ പ്രധാന പ്രദേശങ്ങളെ പ്രത്യേകിച്ച്‌ ഔട്ടർ റിങ് റോഡിലൂടെയും ബെംഗളൂരു വിമാനത്താവളം വരെ നീളുന്നതുമായ ഒരു പ്രധാന മെട്രോ ഇടനാഴിയാണ് നമ്മ മെട്രോ ബ്ലൂ ലൈൻ. പാതയുടെ ചില ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാൻ അധികൃതർ പദ്ധതിയിടുന്നുണ്ടെങ്കിലും പാത പൂർണമായി തുറക്കുന്നതിന് മുൻപായി പരീക്ഷണ ഓട്ടങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണ്.ഡിപ്പോ കണക്ഷൻ ഡിപ്പോ കണക്ഷൻ പൂർത്തിയാകാത്തതിനാല്‍ പരീക്ഷണ ഓട്ടം ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് കാത്തിരിക്കേണ്ടിവരും. ഈ സാഹചര്യം മെട്രോ ലൈൻ പൊതുജനങ്ങള്‍ക്കായി തുറക്കുന്നതിനുള്ള സമയപരിധിയെ ബാധിച്ചേക്കാം. ട്രെയിനുകള്‍ തയ്യാറായാലും ഡിപ്പോ ലിങ്ക് ഉള്‍പ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർണ്ണമായും തയ്യാറാക്കുന്നതുവരെ പരീക്ഷണം ആരംഭിക്കാൻ കഴിയില്ല. എന്നിരുന്നാലും, നമ്മ മെട്രൊ ബ്ലൂ ലൈൻ പദ്ധതി ഇപ്പോഴും പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group