ബെംഗളൂരു : മെട്രോ പർപ്പിൾലൈനിലെ എം.ജി. റോഡ് മുതൽ ബൈയപ്പനഹള്ളിവരെയുള്ള പാതയിൽ വൈദ്യുതിവിതരണ സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ഒരുമണിക്കൂറോളം സർവീസ് തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് തകരാറുണ്ടായത്.ഇതോടെ നൂറുകണക്കിന് യാത്രക്കാർ എം.ജി.റോഡ്, ട്രിനിറ്റി സർക്കിൾ, ഹലസൂരു, ഇന്ദിരാനഗർ, ബൈയപ്പനഹള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ കുടുങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ പ്രതിഷേധവും യാത്രക്കാർ ഉയർത്തി.
വൈദ്യുതി വിതരണ സംവിധാനത്തിന്റെ തകരാർ പരിഹരിച്ച് 11-ഓടെയാണ് സർവീസ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞത്. തകരാർ പൂർണമായും പരിഹരിച്ചെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെന്നും മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അതേസമയം, മറ്റ് മെട്രോ പാതകളിലുള്ള സർവീസുകൾക്ക് തടസ്സമുണ്ടായില്ല.സാങ്കേതിക തകരാറിനെത്തുടർന്ന് സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്ക് മറ്റ് യാത്രാസംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.ബി.എം.ടി.സി.യുടെ ബസുകളുപയോഗിച്ച് വിവിധ സ്റ്റേഷനുകളിലേക്ക് സർവീസ് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ തയ്യാറായില്ല.
മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയത്തില്‍ കാവിക്കൊടി ഉയര്‍ത്തിയതിനെതിരെ ജനുവരി 28-ന് കെ.സി.വൈ.എം പ്രതിഷേധം
മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയത്തില്‍ കുരിശിന് മുകളില്‍ കാവിക്കൊടി ഉയർത്തിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റ്.സംഘ്പരിവാർ പ്രവർത്തകരുടെ മതവിരുദ്ധ പ്രവൃത്തി മതസ്വാതന്ത്ര്യമെന്ന അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ചെയ്യുന്നതാണെന്നും ഇത് തീർത്തും അപലപനീയമാണെന്നും കെ.സി.വൈ.എം വാർത്താക്കുറിപ്പില്‍ പറഞ്ഞു.ജനുവരി 28-ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധം സംഘടിപ്പിക്കും. കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ 28-ന് വൈകിട്ട് 4.30-ന് തൃശൂർ ടൗണില്‍ പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:ക്രൈസ്തവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് മധ്യപ്രദേശില്‍ ക്രൈസ്തവ ദൈവാലയത്തിലെ കുരിശിന് മുകളില്‍ കാവി കൊടി ഉയർത്തി ആർപ്പുവിളികള്‍ മുഴക്കി ആക്രോശിച്ച സംഘപരിവാർ പ്രവർത്തകരുടെ മതവിരുദ്ധ പ്രവർത്തി മതസ്വാതന്ത്ര്യമെന്ന അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഭരണകൂടത്തിന്റെ ഒത്താശയോട് കൂടി ചെയ്യുന്ന പ്രവർത്തികള്‍ തികച്ചും അപലപനീയമാണ്.2024 ജനുവരി 28 ന് കേരളത്തിലെ 32 രൂപതകളിലും പ്രതിഷേധങ്ങള്‍ നടത്തുവാൻ സംസ്ഥാന സമിതി ആഹ്വാനം ചെയ്യുന്നു. കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് ജനുവരി 28 ന് തൃശൂർ അതിരൂപതയുടെ ആതിഥേയത്വത്തില്‍ വൈകിട്ട് 4.30 ന് തൃശ്ശൂർ ടൗണില്‍ നടത്തപ്പെടുന്നു.