അമേരിക്കന്‍ സെര്‍വറുകളിലേക്ക് ഡാറ്റ കൈമാറ്റം അനുവദിച്ചില്ലെങ്കില്‍ യൂറോപ്പില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അടച്ചുപൂട്ടുമെന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സുരക്ഷാ കാരണങ്ങളാല്‍ അമേരിക്കന്‍ സെര്‍വറുകളില്‍ യൂറോപ്യന്‍ ഡാറ്റ സംഭരിക്കുന്നതില്‍ നിന്ന് സ്ഥാപനത്തെ വിലക്കിയ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മെറ്റാ അപലപിച്ചു. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മെറ്റാ അതിന്റെ വാര്‍ഷിക വരുമാന റിപ്പോര്‍ട്ടില്‍ യൂറോപ്യന്‍ കോടതികളെയും നിയമനിര്‍മ്മാണ സമിതികളെയും വിമര്‍ശിച്ചു. യൂറോപ്യന്‍ നിയമങ്ങള്‍ അതിന്റെ “നിര്‍ണ്ണായക പ്രവര്‍ത്തനങ്ങളെ” സ്വാധീനിക്കുന്നുവെന്നും അത് മുഴുവന്‍ മേഖലയിലും കമ്ബനിയെ അടച്ചുപൂട്ടുമെന്നും കമ്ബനി പറയുന്നു.