2026 ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന സൂചന നല്‍കി അര്‍ജന്റൈൻ നായകൻ ലയണല്‍ മെസ്സി. അടുത്ത ലോകകപ്പില്‍ താൻ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു.ലോകകപ്പ് വിജയത്തിന് ശേഷം കരിയറില്‍ താൻ തൃപ്തനാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ചൈന ടിവിയോടായിരുന്നു മെസ്സിയുടെ പ്രതികരണം.’ഞാൻ നേരത്തേ പറഞ്ഞതുപോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, പക്ഷേ ഈ തീരുമാനം ഞാൻ മാറ്റിയിട്ടില്ല.
അവിടെ ലോകകപ്പ് കാണാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാൻ പങ്കെടുക്കാൻ പോകുന്നില്ല’,മെസ്സി പറഞ്ഞു.’ലോകകപ്പ് വിജയത്തിന് ശേഷം ഞാൻ എന്റെ ഈ കരിയറില്‍ തൃപ്തനും നന്ദിയുള്ളവനുമാണ്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാൻ വിചാരിക്കുന്നു’- മെസ്സി വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസ്സി തന്റെ ലോകകപ്പ് ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. ജൂണ്‍ 15-നാണ് ഓസ്ട്രേലിയയുമായുള്ള മത്സരം. നേരത്തേ ക്ലബ്ബ് ഫുട്ബോളില്‍ പിഎസ്ജി വിട്ട താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയിരുന്നു.
കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിച്ച് ഭാര്യ; ‘കപ്പല്‍വീട്’ നിര്‍മ്മിച്ച് ഭര്‍ത്താവ്
തമിഴ്നാട്ടിലെ കൂടല്ലൂര്‍ സ്വദേശിയായ സുഭാഷ് ഭാര്യയ്ക്കുവേണ്ടി പണിത ഒരു വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.സുഭാഷിന്‍റെ ഭാര്യ ശുഭശ്രീയ്ക്ക് കപ്പലില്‍ യാത്ര ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാല്‍ മറൈന്‍ എന്‍ജിനീയര്‍ കൂടിയായ സുഭാഷിന് ഇതുവരെ ഭാര്യയുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ സാധിച്ചില്ല.ഇതോടെയാണ് കപ്പലിന്‍റെ മാതൃകയില്‍ ഒരു വീട് പണിത് ഭാര്യയ്ക്കായി നല്‍കാന്‍ സുഭാഷ് തീരുമാനിച്ചത്.‘എസ് ഫോര്‍’ എന്നാണ് ഈ വീടിന് സുഭാഷ് നല്‍കിയിരിക്കുന്ന പേര്.
4000 ചതുരശ്രയടിയാണ് കപ്പല്‍ വീടിന്‍റെ വിസ്തീര്‍ണം. ജിമ്മും സ്വിമ്മിംഗ് പൂളുമടക്കം ആറ് മുറികളാണ് ഈ വീടിനുള്ളത്. കപ്പലില്‍ കാണുന്ന ക്യാപ്റ്റന്‍ റൂമും സുഭാഷ് വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.പതിനഞ്ച് വര്‍ഷമായി ചരക്കു കപ്പലിലാണ് സുഭാഷ് ജോലി ചെയ്യുന്നത്.ഭര്‍ത്താവ് ജോലി ചെയ്യുന്ന കപ്പല്‍ കാണണമെന്ന് ശുഭശ്രീയ്ക്ക് വലിയ ആഗ്രഹമായിരുന്നു.ചരക്കു കപ്പലായതിനാല്‍ സുഭാഷിന് ഭാര്യയെ അവിടേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. കപ്പലില്‍ കേറാന്‍ സാധിക്കാത്ത ഭാര്യയ്ക്ക് കപ്പലില്‍ കഴിയുന്ന പ്രതീതി ഉണ്ടാകാനാണ് ശുഭശ്രീയ്ക്കായി സുഭാഷ് ഇത്തരത്തില്‍ വീട് നിര്‍മ്മിച്ചത്.