
ബെംഗളൂരു : മേക്കേദാട്ടു അണ ക്കെട്ട് പദ്ധതി നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പദയാത്ര ഇന്നു മുതൽ. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർ ഫ്യു നിയന്ത്രണങ്ങളെ മറികടന്ന്, രാമനഗര ജില്ലയിലെ കനക്പുര യിലുള്ള മേക്കേദാട്ടു പദ്ധതി പ്രദേശത്തു നിന്നാണ് 10 ദിവസ ത്തെ പദയാത്രയ്ക്ക് ഇന്നു തുട ക്കമാകുന്നത്. ബെംഗളൂരുവിൽ വൻറാലിയോടെ സമാപിക്കും.
അതേസമയം, കോവിഡ് വ്യാ പനം കണക്കിലെടുത്ത് പദയാത്ര നടത്താനുള്ള തയാറെടുപ്പുക ളിൽ നിന്നു പിൻമാറി, കോൺഗ സ് നേതാക്കൾ സഹകരിക്കണ മെന്ന് ആഭ്യന്തര മന്ത്രി അര ജ്ഞാനേന്ദ്ര ആവശ്യപ്പെട്ടു. സു പ്രീം കോടതിയുടെ പരിഗണനയി ലുള്ള വിഷയമാണിത്. ഇതറി ഞ്ഞുകൊണ്ട് പദയാത്ര നടത്താ നുള്ള കോൺഗ്രസ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ആഭ്യ ന്തര മന്ത്രി ആരോപിച്ചു. യാത്രയിൽ പങ്കെടുക്കുന്നവർ പൊലീസിനോടും തിരിച്ചും സൗഹൃദപരമായി പെരുമാറണമെന്നും കോവിഡ് സുരക്ഷാ ചട്ടങ്ങൾ ലം ഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പദയാത്ര: പ്രത്യേക പൂജ നടത്തി ശിവകുമാർ
പദയാത്രയുടെ വിജയത്തിനാ യി പിസിസി അധ്യക്ഷൻ ഡി. കെ ശിവകുമാർ ഇന്നലെ കന ക്പുരയിലെ കുടുംബ ക്ഷേത്ര ത്തിൽ കുടുംബാംഗങ്ങളുമായി എത്തി പ്രത്യേക പൂജ നടത്തി. എന്തൊക്കെ തടസ്സമുണ്ടായാ ലും തന്റെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും നേതൃത്വത്തിൽ യാത്രയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേ ഹം പറഞ്ഞു.
മേക്കേദാട്ടു അണക്കെട്ടു പണിയാൻ കർണാടകയെ അനുവദിക്കില്ലെന്ന നിലപാടുമായി തമിഴ്നാട് ശക്തമായി രംഗത്തുണ്ട്. ഇതിനിടെയാണ് ബൊമ്മെ സർക്കാറിനുമേൽ സമ്മർദവുമായി കോൺഗ്രസ് രംഗത്തു വന്നത്.ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ശുദ്ധജലമെ ത്തിക്കാനും 400 മെഗാവാട്ട് വൈദ്യുതി ഉൽപാദനത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതി 2013ലാ ണ് പ്രഖ്യാപിച്ചത്. വിശദമായ പദ്ധതി രേഖയ്ക്ക് (ഡിപിആർ) അനുമതി തേടി കർണാടക കേന്ദ്ര ജല മാനേജ്മെന്റ് അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.
വൻ സന്നാഹമൊരുക്കി പൊലീസ്; പദയാത്ര തടഞ്ഞേക്കും
മേക്കോട്ടു പതിക്കായുള്ള പദയാത്രയിൽ പങ്കെടുക്കുന്ന കോൺഗ്രസ് അണികളെ ഇന്ന് പദ്ധതി പ്രദേശത്തു പ്രവേശിക്കാൻ സർക്കാർ അനുവദിച്ചേക്കില്ല. ഇവരെ കന താലൂക്കിൽ പ്രവേശിക്കുന്നതിൽ നിന്നു പൊലീസ് തട ഞ്ഞേക്കും. ഇതിനായി രാമനഗര
ജില്ലയിൽ പലയിടങ്ങളിലായി 2000 പൊലീസ് സേനാംഗങ്ങളെ നിയോഗിച്ച്, ബാരിക്കേഡുകൾ ഉയർത്തി.
ജില്ലയിലുടനീളം നിരോധനാകഞ്ജയും പ്രഖ്യാപിച്ചു. ആയിരക്ക ണക്കിനു പ്രവർത്തകരെ പങ്കെടു പ്പിക്കുമെന്ന് നേരത്തെ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും
വ്യകമാക്കിയിരുന്നു. പദയാത്രയെ പൊലീസ് തടഞ്ഞാൽ ഇതു ബി ജെപി സർക്കാരിന്റെ പ്രതിഛായയെ തന്നെ ബാധിച്ചേക്കുമെന്നാ കോൺഗ്രസ് നിലപാട്.
കാവേരി ജലത്തിനായുള്ള കന്നഡ ജനതയുടെ പോരാട്ടത്തിനു കൂടിയാകും ബൊമ്മെ സർക്കാർ എതിരു നിൽക്കുന്നത്.