ബെംഗളുരു: ബെള്ളാരി റോഡിലെ മേക്കറി സർക്കിൾ ജംക്ഷൻ 6 വരിയായി വീതി കൂട്ടുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.വിമാനത്താവളത്തിലേക്കുള്ള പ്രധാന മാർഗമായ റോഡിന്റെ വീതിയാണു 4ൽ നിന്നും 6 വരിയായി കൂട്ടുന്നത്.കാവേരി ജംക്ഷനിലെ ഗതാ ഗതക്കുരുക്കിന് പേരുകേട്ട വീതി കുറഞ്ഞ അടിപ്പാത (മാജിക് ബോക്സ്) അടച്ച് പകരം മേൽപാലം- നിർമിക്കാനുള്ള പദ്ധതിയും വീതി കൂട്ടലിന്റെ ഭാഗമാണ്.
ഇതിനായി 58 മരങ്ങൾ മുറിക്കാൻ വനം വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കാവേരി ജംക്ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണു കോടതി സർക്കാരിനോടു വിശദീകരണം തേടിയത്.
19 കാരനെ പ്രണയിച്ച് 56 കാരി; അതുല്യ പ്രണയം, ഞെട്ടി മക്കള്‍.. ഒടുവില്‍ വിവാഹത്തിലേക്ക്
ആര്‍ക്ക് ആരോട് എപ്പോള്‍ പ്രണയം തോന്നുമെന്നൊന്നും ആര്‍ക്കും പ്രവചിക്കാന്‍ സാധക്കില്ല. അതുകൊണ്ട് കൂടിയാണല്ലോ പ്രണയത്തിന് കണ്ണും മൂക്കുമൊക്കെ ഇല്ലെന്ന് പറയുന്നത്.എന്തായാലും അത്തരത്തിലൊരു അപൂര്‍വ്വ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അമ്ബരപ്പിച്ചിരിക്കുന്നത്. ഇവിടെ കാമുകനും കാമുകിയും ഞെട്ടിച്ചിരിക്കുന്നത് അവരുടെ പ്രായം കൊണ്ടാണ്. വടക്കു കിഴക്കന്‍ തായ്‌ലന്‍ഡിലെ സഖോണ്‍ നഖോണ്‍ പ്രവിശ്യയില്‍ നിന്നുള്ള 56 കാരിയായ ജാന്‍ല നമുവാങ്ഗ്രാക്ക് ആണ് കഥാനായിക, കഥാനായകന്‍ 19 കാരനായ വുത്തിച്ചായ് ചന്‍തരാജും. ഇവരുടെ അപൂര്‍വ്വ പ്രണയകഥ ഇങ്ങനെ
ഇരുവരും അയല്‍വാസികളായിരുന്നുനമുവാങ്ഗ്രാക്കിനെ 10 ാം വയസിലാണ് ചന്‍തരാജ് പരിചയപ്പെടുന്നത്. ഇരുവരും അയല്‍വാസികളായിരുന്നു. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ആരെയെങ്കിലും കിട്ടുമോയെന്നുള്ള നമുവാങ്ഗ്രാക്കിന്റെ അന്വേഷണമാണ് ചന്‍തരാജില്‍ എത്തിയത്. അങ്ങനെ വീട്ടിലെ കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ നമുവാങ്ഗ്രാക്കിനെ ചന്‍തുരാജ് സഹായിക്കാന്‍ തുടങ്ങി. പതിയെ അത് സൗഹൃദമായി. രണ്ട് വര്‍ഷം മുന്‍പ് പ്രണയത്തിലും.
37 വയസിന്റെ പ്രായവ്യത്യാസം37 വയസിന്റെ പ്രായവ്യത്യാസം തങ്ങളെ ബാധിച്ചിട്ടേയില്ലെന്ന് ഇരുവരും പറയുന്നു. തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതിലും ഇരുവരും യാതൊരു മടിയും കാണിക്കാറുമില്ല. രണ്ട് വര്‍ഷം മുന്‍പാണ് തങ്ങളുടെ ബന്ധം ദൃഢമായത്. ഒരാള്‍ വളരെ നല്ല നിലയില്‍ ജീവിക്തുന്നത് ഉറപ്പാക്കണമെന്ന് തനിക്ക് ഇതാദ്യമായാണ് തോന്നിയത്, ചന്‍തുരാജ് പറഞ്ഞു.
അവര്‍ കഠിനാധ്വാനിയായ സ്ത്രീയാണ്’അവര്‍ തകര്‍ന്ന് പോയ ഒരു പോയ വീട്ടിലാണ് കഴിയുന്നത്. അവരുടെ ജീവിതം മെച്ചപ്പെട്ട നിലയില്‍ ആകുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത്. അവര്‍ കഠിനാധ്വാനിയായ സ്ത്രീയാണ്. ഞാന്‍ അവരെ വളരെ അധികം ബഹുമാനിക്കുന്നു’, ചന്‍തുരാജ് പറഞ്ഞു. തനിക്ക് സൂപ്പര്‍ ഹീറോയാണ് ചന്‍തുരാജ് എന്നായിരുന്നു നുവാങ്ഗ്രാക്കിന്റെ പ്രതികരണം. എല്ലാ ദിവസവും അവന്‍ എന്നെ സഹായിച്ചു. പിന്നെ അവന്‍ വലുതായപ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ പ്രണയം പൂവിട്ടു, അവര്‍ പറഞ്ഞു.
താന്‍ ചെറുപ്പമായെന്നുംചന്‍തുരാജിനൊപ്പം കൂടിയതോടെ താന്‍ ചെറുപ്പമായെന്നും നുവാങ്ഗ്രാക്ക് പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ നുവാങ്ഗ്രാക്ക് വിവാഹ മോചിതയാണ്. 20ാം വയസിലായിരുന്നു ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞത്. 30 വയസിന് മുകളിലുള്ള മക്കളുണ്ട് ഇവര്‍ക്ക്.
പ്രണയിക്കാന്‍ തുടങ്ങിയെങ്കിലുംരണ്ട് വര്‍ഷം മുന്‍പേ പ്രണയിക്കാന്‍ തുടങ്ങിയെങ്കിലും ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഇരുവരും തങ്ങളുടെ പ്രണയം മറച്ച് വെക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനവരിയിലാണ് ഇവര്‍ പ്രണയം വെളിപ്പെടുത്തിയത്. ഞങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അതൊരു തമാശയായിരുന്നുവെന്ന് നുവാങ്ഗ്രാക്ക് പറയുന്നു.
മക്കള്‍ ശരിക്കും ഞെട്ടി’എന്റെ മക്കള്‍ ശരിക്കും ഞെട്ടി. പക്ഷേ മനസില്‍ വീണ്ടും ചെറുപ്പം സൂക്ഷിക്കാന്‍ അവന്‍ എന്നെ സഹായിക്കുന്നുണ്ട്. ഞങ്ങള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്’നുവാങ്ഗ്രാക്ക് പറഞ്ഞു. അതേസമയം വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ഇക്കാര്യം വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.