കന്നടയിലും മലയാളത്തിലുമൊക്കെ തിളങ്ങിയ നടിയാണ് മേഘ്നരാജ്. കന്നട നടനായ ചിരഞ്ജീവി സര്‍ജയാണ് ഇവരെ വിവാഹം കഴിച്ചത്. വിവാഹശേഷം വളരെപ്പെട്ടെന്നായിരുന്നു ചിരഞ്ജീവിയുടെ മരണം. 2020 ജൂണിലായിരുന്നു അത്. ഭര്‍ത്താവ് മരിക്കുമ്ബോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. മകനായ റയാന് രാജ് സര്‍ജ എന്ന സിമ്ബയെ ആരാധകര്‍ക്കുമുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷത്തെ പ്രണയദിനത്തിലായിരുന്നു.
ഈ വര്‍ഷത്തെ പ്രണയ ദിനത്തില്‍ വീണ്ടും സ്ക്രീനു മുന്നില്‍ എത്തിയിരിക്കുകയാണ് മേഘ്ന. കളേഴ്സ് കന്നഡ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്ത്താവണ് ഇവര്‍. ഷോയുടെ പുതിയ എപ്പിസോഡില്‍ തന്റെ ആദ്യ വാലന്റൈന്‍സ് ഡേയെക്കുറിച്ചും ചിരഞ്ജീവിയില്നിന്നും കിട്ടിയ വിവാഹ വാര്‍ഷിക സമ്മാനത്തെക്കുറിച്ചും മേഘ്ന സംസാരിച്ചു. 2019 ല്‍ തന്റെ ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു നെക്ലേസ് ആണ് സമ്മാനമായി കിട്ടിയതെന്ന് മേഘ്ന പറഞ്ഞു.
തുടര്‍ന്ന് റിയാലിറ്റി ഷോയുടെ സംഘാടകര്‍ ചിരഞ്ജീവി സര്‍ജയുടെ ശബ്ദം വേദിയില്‍ കേള്‍പ്പിച്ചു. ഇതോടെ നിയന്ത്രണംവിട്ട മേഘ്ന വിങ്ങിപ്പൊട്ടുകയായിരുന്നു. ചിരഞ്ജീവിയുടെ ശബ്ദം കേട്ട് പൊട്ടിക്കരഞ്ഞ മേഘ്നയെ മറ്റുള്ളവര്‍ ചേര്‍ന്ന് ആശ്വസിപ്പിച്ചു. ഇത് സത്യമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഭര്‍ത്താവിന്റെ ശബ്ദം കേട്ടപ്പോള്‍ മേഘ്ന പറഞ്ഞത്.