Home Featured ‘മീഷോ ഇന്‍ഡ്യയിലെ പലചരക്ക് വ്യാപാരം അടച്ചുപൂട്ടി; 300 ജീവനക്കാരെ പിരിച്ചുവിട്ടു’

‘മീഷോ ഇന്‍ഡ്യയിലെ പലചരക്ക് വ്യാപാരം അടച്ചുപൂട്ടി; 300 ജീവനക്കാരെ പിരിച്ചുവിട്ടു’


ന്യൂഡെല്‍ഹി: ()
 ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ (Meesho) നാഗ്പൂരും മൈസൂറും ഒഴികെ ഇന്‍ഡ്യയിലെ 90 ശതമാനത്തിലധികം നഗരങ്ങളിലും സൂപര്‍സ്റ്റോര്‍ എന്ന പേരിലുള്ള പലചരക്ക് ബിസിനസ് അടച്ചുപൂട്ടിയതായി റിപോര്‍ട്.ഇത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെടുന്നതിന് കാരണമായി. Inc42 ന്റെ റിപോര്‍ട് പ്രകാരം മീഷോ സൂപര്‍സ്റ്റോര്‍ അടച്ചുപൂട്ടിയതിന് ശേഷം ഏകദേശം 300 ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.
സിറ്റി ലോഞ്ച് മാനജര്‍മാര്‍, പ്രൈസിംഗ് ടീം, വെയര്‍ഹൗസ് മാനജര്‍മാര്‍, സെയില്‍സ് എക്‌സിക്യൂടീവുകള്‍, സോഴ്‌സിംഗ് എക്‌സിക്യൂടീവുകള്‍, മാര്‍കറ്റ് ഇന്റലിജന്‍സ് എക്‌സിക്യൂടീവുകള്‍ എന്നിവരുള്‍പെടെയുള്ള 300 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ വിഷയത്തില്‍ കമ്ബനി ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.

കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവയുള്‍പെടെ ആറ് സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ മീഷോ സൂപര്‍സ്റ്റോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു. കഴിഞ്ഞ വര്‍ഷം 570 മില്യണ്‍ ഡോളര്‍ സമാഹരിക്കുകയും 200 നഗരങ്ങളിലേക്ക് സംരംഭം വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിന് ശേഷം ഏപ്രിലില്‍, ഫാര്‍മിസോയെ സൂപര്‍സ്റ്റോറിലേക്ക് റീബ്രാന്‍ഡ് ചെയ്തിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസം.

കുറഞ്ഞ വരുമാനമാണ് മിക്ക നഗരങ്ങളിലും പ്രവര്‍ത്തനം നിര്‍ത്താനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. പിരിച്ചുവിടല്‍ പാകേജായി ജീവനക്കാര്‍ക്ക് മീഷോ രണ്ട് മാസത്തെ ശമ്ബളം വാഗ്ദാനം ചെയ്തതായി റിപോര്‍ടില്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി, യുവതിയെ പീഡിപ്പിച്ച് പണം തട്ടാന്‍ ശ്രമം

മലപ്പുറം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് (23) നെയാണ് നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ  അറസ്റ്റു ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും, വീഡിയോയും കൈക്കലാക്കിയ പ്രതി ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹിതനായ യുവാവ് യുവതിയെ പരിചയപ്പെട്ടത്. യുവതിയുമായി അടുപ്പത്തിയായ പ്രതി പിന്നീട് ഇവരുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയായിരുന്നു. ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നു. ഇതോടെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

യുവതിയുടെ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ്  ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപത്തുവച്ചാണ്  പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുന്ന നിരവധി പരാതികൾ ഇപ്പോൾ പോലീസിനു ലഭിക്കുന്നുണ്ടെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. എസ് ഐ  എം. അസൈനാർ, എൻ പി സുനിൽ,  അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത്. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

You may also like

error: Content is protected !!
Join Our WhatsApp Group