Home Featured ആമസോണിനെ വീഴ്ത്തി മീഷോ; മുൻപിൽ ഇനി ഫ്ലിപ്പ്കാർട്ട് മാത്രം

ആമസോണിനെ വീഴ്ത്തി മീഷോ; മുൻപിൽ ഇനി ഫ്ലിപ്പ്കാർട്ട് മാത്രം

ത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ  വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ ഇ കോമേഴ്‌സ് സൈറ്റുകളിൽ ഉത്സവ വില്പന മുന്നേറുകയാണ്. ഇതിൽ ആമസോൺ, ഫ്ളിപ് കാർട്ട്, മിന്ത്ര തുടങ്ങിയ വൻകിടക്കാരെല്ലാം ഏറ്റുമുട്ടുകയാണ്. എന്നാൽ വില്‍പ്പനയില്‍ ഇന്ത്യന്‍ പ്ലാറ്റ്‌ഫോം ആയ മീഷോ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മീഷോ.

ഉത്സവ സീസണിലെ ആകെ വില്‍പ്പനയുടെ 21 ശതമാനം മീഷോ നേടി. ഫ്ലിപ്പ്കാർട്ടാണ് ഒന്നാം സ്ഥാനം നിലനിർത്തി. വിപണിയിൽ 49 ശതമാനം വില്പന വിഹിതമാണ് ഫ്ലിപ്പ്കാർട്ട് നേടിയത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിൽ  എന്നപേരിൽ  സെപ്റ്റംബര്‍ 23-27 തീയതികളില്‍ നടത്തിയ വില്പനയിൽ ആണ് മീഷോ മികച്ച പ്രകടനം നടത്തിയത്. ഇതിലൂടെ വിപണിയിൽ വലിയ സാന്നിധ്യമാകാൻ മീഷോയ്ക്ക് കഴിഞ്ഞു.

2021 നെ അപേക്ഷിച്ച് വില്‍പ്പനയില്‍ മീഷോ 68 ശതമാനം വളര്‍ച്ച നേടി.  മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലിൽ മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓര്‍ഡറുകളാണ്. ടയര്‍ 4+ മേഖലയില്‍ നിന്നാണ് ഇതിൽ 60 ശതമാനവും 

ഈ വർഷത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് 75-80 ദശലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. ഇതിൽ  65 ശതമാനവും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ്. 

അനാലിസിസ് സ്ഥാപനമായ റെഡ്‌സീറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബര്‍ 22-30 തീയതികളില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഏകദേശം 40,000 കോടി രൂപയുടെ വില്‍പ്പന നേടിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ  27 ശതമാനം അധികമാണ്. 

തമിഴ്‌നാട്ടില്‍ റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ റമ്മി ഉള്‍പ്പെടെയുള്ള ഗെയിമുകള്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ഗെയിം നിരോധനത്തിനുള്ള ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ ആര്‍.എന്‍.രവി അംഗീകാരം നല്‍കി.

വരുന്ന 17നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതു നിയമമായി മാറിയേക്കും.

ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച്‌ സാമ്ബത്തിക നഷ്ടമുണ്ടായി ആത്മഹത്യകള്‍ വര്‍ധിച്ചതോടെ ഇത്തരം ഗെയിമുകള്‍ നിരോധിക്കാനാവശ്യമായ നിയമത്തിന്റെ ചട്ടക്കൂട് തയാറാക്കാനായി റിട്ട. ഹൈക്കോടതി ജസ്റ്റിസ് കെ.ചന്ദ്രുവിന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു. ഐഐടി ടെക്നോളജിസ്റ്റ് ഡോ.ശങ്കരരാമന്‍, സൈക്കോളജിസ്റ്റ് ഡോ.ലക്ഷ്മി വിജയകുമാര്‍, അഡീഷനല്‍ ഡിജിപി വിനീത് ദേവ് വാങ്കഡെ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. സമിതി ജൂണ്‍ 27ന് മുഖ്യമന്ത്രി സ്റ്റാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് അന്നുതന്നെ മന്ത്രിസഭയുടെ മുന്നിലെത്തി. തുടര്‍ന്ന്, പൊതുജനങ്ങളുടെ അഭിപ്രായം തേടി. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് തയാറാക്കി. ആഗസ്റ്റ് 29ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും ഇത് അംഗീകരിച്ചതോടെയാണു ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്.

ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനായി ചീഫ് സെക്രട്ടറി റാങ്കിലുള്ള വിരമിച്ച ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റി രൂപീകരിക്കാനും ഓര്‍ഡിനന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്. ഐ.ജി റാങ്കില്‍ കുറയാത്ത വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല് അംഗങ്ങള്‍ ബോഡിയിലുണ്ടാകും. വിവരസാങ്കേതികവിദ്യയിലും ഓണ്‍ലൈന്‍ ഗെയിമിംഗിലെയും വിദഗ്ധരും ഒരു പ്രമുഖ മനഃശാസ്ത്രജ്ഞനും ഇതില്‍ അംഗങ്ങളായിരിക്കും.

ഓണ്‍ലൈന്‍ ചൂതാട്ടം, ഓണ്‍ലൈന്‍ ഗെയിം, ഓണ്‍ലൈന്‍ ഭാഗ്യപരീക്ഷണക്കളികള്‍ എന്നിവയെ ഓര്‍ഡിനന്‍സില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ടത്തിലോ ഓണ്‍ലൈന്‍ ഗെയിമിലോ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. നിരോധിത ഗെയിമുകളെക്കുറിച്ച്‌ ഏതെങ്കിലും മാധ്യമങ്ങളില്‍ ആരെങ്കിലും പരസ്യം ചെയ്യുകയോ ഉണ്ടാക്കുകയോ ചെയ്താല്‍, ബന്ധപ്പെട്ട വ്യക്തിക്ക് ഒരു വര്‍ഷം തടവോ അഞ്ച് ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

ദാതാവിന്, ഓര്‍ഡിനന്‍സില്‍ മൂന്ന് വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രാദേശികമല്ലാത്ത ഓണ്‍ലൈന്‍ ഗെയിമുകള്‍ നല്‍കുന്നവര്‍ക്കും ഓര്‍ഡിനന്‍സ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group