കോഴിക്കോട്: റീൽസ് താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. മടവൂർ സ്വദേശിയായ യുവാവിനെ അക്രമിച്ച കേസിലാണ് ഇയാൾ. ഒക്ടോബർ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പോലീസ് വിനീതിനെ പിടിച്ചത്.വിനീത് ഉൾപ്പടെ നാലംഗ സംഘം ബൈക്കിലെത്തിയാണ് യുവാവിനെ ആക്രമിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് മീശ വിനീത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. ഇത് മുമ്പ് നിരവധി കേസുകളിൽ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റീൽസിലെ താരമായ മീശ വിനീത് നാട്ടുകാർക്ക് ഭാരമായി മാറിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ ശേഷം ഉപദ്രവിച്ച കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ വിനീത് നിറഞ്ഞിരുന്നു. പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പട്ടാപ്പകൽ രണ്ടരലക്ഷം കവർന്ന കേസിലും തമ്പാനൂർ സ്റ്റേഷനിൽ ബലത്സംഗ കേസിലും പ്രതിയാണ് വിനീത്.
നവരാത്രി ആഘോഷത്തിലെ ഗര്‍ബ നൃത്തത്തിനിടെ ഹൃദയാഘാതം; 17കാരന് മരിച്ചു
ഗുജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ 17കാരന് ഹൃദയാഘാതം മൂലം മരിച്ചു.ഗര്‍ബ ഗ്രൗണ്ടില്‍ നൃത്തം ചെയ്യുന്നതിനിടെ തലകറക്കം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്ത വീര്‍ ഷായാണ് മരിച്ചത്.കപദ്വഞ്ച് ഖേഡ ജില്ലയിലാണ് സംഭവം. കുഴഞ്ഞുവീണ 17കാരന് ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. നാഡിമിടിപ്പ് നിലച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.