കോട്ടയം: തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ് രംഗത്ത്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു. പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പുതിയ യൂട്യൂബ് ചാനല്‍ എന്നും. പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു.
തുടങ്ങിയ കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്.പഴയ ചാനലിന് രണ്ട് ലക്ഷത്തോളം സബ്സ്ക്രൈബേര്‍സ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് വീഡിയോകള്‍ എടുത്തിരുന്നതും എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തിരുന്നതുമെല്ലാം. പക്ഷേ കിട്ടിയ പ്ലേ ബട്ടണ്‍ പോലും തന്നില്ല.
അത് ആക്രികടയില്‍ കൊടുത്ത് പണമാക്കിയോ എന്ന് അറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. യൂട്യൂബ് വരുമാനത്തില്‍ വലിയൊരു പങ്ക് ആ സംഘം തന്നെ എടുത്തു. ആദ്യകാലത്ത് ഇത് സാരമില്ലെന്ന് കരുതി. പിന്നീടും തട്ടിപ്പ് തുടര്‍ന്നപ്പോഴാണ് കടുത്ത നടപടി എടുത്തത്. അവര്‍ തന്നെയാണ് ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡുമെല്ലാം സെറ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. അടുത്ത് അറിയുന്നവരെ മാത്രമേ യൂട്യൂബ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കാവൂ എന്നും മീനാക്ഷി പറയുന്നു.
വെള്ളയടിച്ച് വെടക്കാക്കാനില്ല; കേരള ടൂറിസ്റ്റ് ബസുകൾ കൂട്ടത്തോടെ കർണാടകയിലേക്ക്
ഏകീകൃതനിറം ഉള്‍പ്പെടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ ഒരുവിഭാഗം ടൂറിസ്റ്റ് ബസുകള്‍ അതിര്‍ത്തി കടക്കുന്നു. രജിസ്ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി ഏകീകൃത നിറമെന്ന നിബന്ധന ഒഴിവാക്കാനാണിത്. തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങള്‍ക്കും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കര്‍ശന വ്യവസ്ഥകള്‍ കര്‍ണാടകയിലില്ല.കര്‍ണാടക രജിസ്ട്രേഷന്‍ നേടുന്ന ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം.
ഏതാനും ബസുകള്‍ ഇതിനകം ഇങ്ങനെ കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു.2022 ഒക്ടോബറില്‍ വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരുടെ ജീവനെടുത്ത അപകടത്തിനുശേഷമാണ് സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിറം, ശബ്ദസംവിധാനം എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ബസുകള്‍ക്ക് ഇവിടെ ഏകീകൃത നിറം നിര്‍ബന്ധിക്കാനാകില്ല.