Home Featured മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി ജനുവരിയില്‍ തുടങ്ങും; ബസവരാജ് ബൊമ്മൈ

മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി ജനുവരിയില്‍ തുടങ്ങും; ബസവരാജ് ബൊമ്മൈ

ബംഗളൂരു: ജനുവരി അവസാനത്തോടെ മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.പ്രമേഹം, രക്തസമ്മര്‍ദം, ക്ഷയം എന്നിവക്കുള്ള മരുന്നുകളാണ് ഇത്തരത്തിലെത്തിക്കുക. സ്ത്രീകള്‍ക്ക് മാത്രമായുള്ള ക്ലിനിക്കുകള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ നേത്രപരിശോധന, ചികിത്സ എന്നിവയും ജനുവരി അവസാനത്തില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ 114 നമ്മ ക്ലിനിക്കുകള്‍ ഹുബ്ബള്ളിയില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രായമായവര്‍ക്കുള്ള ശസ്ത്രക്രിയ അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും. ജന്മനാ കേള്‍വിത്തകരാറുള്ളവര്‍ക്കായി കോക്ലിയര്‍ ഉപകരണം ഘടിപ്പിക്കുന്നതിനുള്ള 500 കോടിയുടെ പദ്ധതി രൂപവത്കരിക്കും.ആകെയുള്ള 438 നമ്മ ക്ലിനിക്കുകളും ജനുവരി അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും പങ്കെടുത്തു. ചേരിനിവാസികള്‍, ദിവസക്കൂലിക്കാര്‍, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രാഥമികാരോഗ്യ സൗകര്യം ലഭ്യമാക്കുകയാണ് നമ്മ ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ഓഫിസര്‍, നഴ്സ്, ലാബ് ടെക്നീഷ്യന്‍, ഗ്രൂപ് ഡി ജീവനക്കാരന്‍ എന്നിവരടങ്ങിയ ഒരു ക്ലിനിക്കില്‍ 12 ഇനം ആരോഗ്യ സേവനങ്ങളാണ് ലഭിക്കുക.

പ്രസവചികിത്സ, പ്രസവാനന്തര ചികിത്സ, നവജാതശിശുക്കള്‍ക്കുള്ള ചികിത്സ, കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കുമുള്ള ചികിത്സ, പ്രതിരോധ കുത്തിവെപ്പ് സൗകര്യങ്ങള്‍, കുടുംബക്ഷേമം, ഗര്‍ഭനിരോധനം, പകര്‍ച്ചവ്യാധി ചികിത്സ, പ്രാഥമികവും ചെറുതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സ, പ്രമേഹം, രക്തസമ്മര്‍ദം, ദീര്‍ഘകാല രോഗം, വായ രോഗങ്ങള്‍ തുടങ്ങിയവക്കുള്ള ചികിത്സ സൗകര്യങ്ങളാണ് നമ്മ ക്ലിനിക്കുകളുടെ പ്രത്യേകത.

ബംഗളുരുവില്‍ ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു

ബെംഗളൂരു : ഗര്‍ഭം അലസിപ്പിക്കാനായി ഗുളിക കഴിച്ച യുവതി അമിതരക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയായ മുപ്പത്തിമൂന്നുകാരി പ്രീതി കുഷ്‌വയാണ് മരിച്ചത്.ഇ കോമേഴ്‌സ് കമ്ബനിയിലെ ജീവനക്കാരിയായ യുവതി. ഡിസംബര്‍ പത്തിന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പതിനൊന്നുമാസം മാത്രം പ്രായമുള്ള ഒരു കുട്ടി ദമ്ബതികള്‍ക്കുണ്ട് . അതിനാല്‍ അടുത്ത കുട്ടി ഇപ്പോള്‍ വേണ്ടെന്നായിരുന്നു പ്രീതിയുടെ തീരുമാനം.ഭര്‍ത്താവുമായി അബോര്‍ഷന്‍ ചെയ്യുന്നതിനെക്കുറിച്ച്‌ യുവതി സംസാരിച്ചിരുന്നു.

എന്നാല്‍ ഭര്‍ത്താവ് അബോര്‍ഷന്‍ ചെയ്യാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഗര്‍ഭച്ഛിദ്ര ഗുളിക വാങ്ങി നല്‍കാന്‍ പ്രീതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.എന്നാല്‍ ഭര്‍ത്താവ് ഗുളിക വാങ്ങി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്‌ച രാത്രി ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയത്ത് പ്രീതി ഗുളിക വാങ്ങി കഴിക്കുകയായിരുന്നു. ഗുളിക കഴിച്ചശേഷം യുവതിക്ക് കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടായി.

വേദന മൂലം പ്രീതി അവശയായെങ്കിലും ആശുപത്രിയില്‍ പോവാന്‍ വിസമ്മതിക്കുകയായിരുന്നു.പിന്നീട് അബോധാവസ്ഥയില്‍ ആയ പ്രീതിയെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് ദുരൂഹതയൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് പ്രീതിയുടെ മരണമെന്ന് സഹോദരനും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group