Home Featured ബംഗളൂരു: ചികിത്സപ്പിഴവ്: രണ്ടു ഡോക്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ പിഴ

ബംഗളൂരു: ചികിത്സപ്പിഴവ്: രണ്ടു ഡോക്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ പിഴ

ബംഗളൂരു: ചികിത്സപ്പിഴവ് വരുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് ഡോക്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപ പിഴയിട്ട് കോടതി.2015ല്‍ മൈസൂരു കുവെമ്ബു നഗര്‍ സ്വദേശി കെ. ശങ്കര്‍ നാരായണന്റെ മരണത്തിന് കാരണം ചികിത്സപ്പിഴവാണെന്ന് ചൂണ്ടിക്കാട്ടി മൈസൂരുവിലെ ഉപഭോക്തൃ കോടതിയുടേതാണ് വിധി. നഗരത്തിലെ വിക്രംജ്യോത് ആശുപത്രിയിലെ ഡോ. രാജ്കുമാര്‍ വാദ്വ, ഡോ. എന്‍. രാഘവേന്ദ്ര എന്നിവര്‍ക്കാണ് പിഴയിട്ടത്.

വയറുവേദനക്കായാണ് ശങ്കര്‍ നാരായണന്‍ 2015ല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആ സമയത്ത് ശങ്കര്‍ നാരായണനെ പരിശോധിക്കാതെ മരുന്നു കഴിക്കാന്‍ ഉപദേശിച്ചു. സ്കാനിങ് റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്തിയതുമില്ല. എന്നാല്‍, ഡോ. എന്‍. രാഘവേന്ദ്രയുടെ നേതൃത്വത്തില്‍ ലാപ്രോസ്കോപിക് ശസ്ത്രക്രിയ നടത്തി. ഈ വിവരം രോഗിയുടെ ബന്ധുക്കളെ അറിയിച്ചില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു.ശസ്ത്രക്രിയയിലെ പിഴവുമൂലം രോഗി ബോധരഹിതനാവുകയും കോമയിലാവുകയും ചെയ്തു.

തുടര്‍ന്ന് ഓരോ അവയവങ്ങളും പ്രവര്‍ത്തനരഹിതമായതോടെ രണ്ടാഴ്ച വെന്റിലേറ്ററിലാണ് കഴിഞ്ഞത്.വന്‍തുക ബില്‍ വന്നതോെട ഭാര്യ വനജാക്ഷി നിസ്സഹായത അറിയിച്ചപ്പോള്‍ ഡോ.എന്‍. രാഘവേന്ദ്ര രോഗിയുടെ ലൈഫ് സപ്പോര്‍ട്ട് എടുത്തുമാറ്റുകയും ചികിത്സയുടെ വിശദാംശങ്ങള്‍ നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.രണ്ടു ദിവസത്തിനുശേഷം ശങ്കര്‍ നാരായണ്‍ മരിച്ചു.

ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ പരാതിയുമായി 2017 ഡിസംബര്‍ 14ന് വനജാക്ഷിയും മകള്‍ ശിവാനി ശങ്കറും ഉപഭോക്തൃ കോടതിയെ സമീപിച്ചു. കേസിനിടെ 2021ല്‍ വനജാക്ഷി മരണപ്പെട്ടിരുന്നു. അഡ്വ. കെ. ഈശ്വര ഭട്ട് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായി.

ക്യാമറയില്‍ നിന്ന് വീഡിയോയിലേക്ക് എളുപ്പം സ്വിച്ച്‌ ചെയ്യാം; പുതിയ ഫീച്ചര്‍

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പരിഷ്‌കരണം വരുത്തി വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.വാട്‌സ്‌ആപ്പില്‍ ക്യാമറ ഉപയോഗിക്കുന്നത് കുറച്ചുകൂടി അനായാസമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്‌ആപ്പ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാമറ മോഡ് എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

നിലവിലെ ക്യാമറ ഓപ്ഷന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇപ്പോള്‍ വാട്‌സ്‌ആപ്പില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ക്യാമറ ഓപ്ഷനില്‍ ലോങ് പ്രസ് ചെയ്യണം.ഇത് പലപ്പോഴും വീഡിയോ ഷൂട്ടിങ്ങിനെ ബാധിക്കാറുണ്ട്. പകരം ക്യാമറയില്‍ നിന്ന് വീഡിയോയിലേക്കും തിരിച്ചും സ്വിച്ച്‌ ചെയ്ത് മാറാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം. ടാപ്പ് ചെയ്യുമ്ബോള്‍ തന്നെ ക്യാമറ മോഡില്‍ നിന്ന് വീഡിയോ മോഡിലേക്ക് മാറാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.

You may also like

error: Content is protected !!
Join Our WhatsApp Group