Home Featured മലയാളി മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ മരിച്ച നിലയിൽ

മലയാളി മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി മാധ്യമ പ്രവർത്തകയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. റോയിട്ടേഴ്സ് ബെംഗളൂരുവിൽ ജേർണലിസ്റ്റും കാസറഗോഡ് വിദ്യാനഗർ സ്വദേശിയുമായ ശ്രുതി (36) യെയാണ് ബെംഗളൂരു വൈറ്റ് ഫീൽഡിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടു വർഷത്തോളമായി റോയിട്ടേഴ്സിൽ പ്രവർത്തിച്ചു വരുന്ന ശ്രുതി നേരത്തെ യു.കെ ആസ്ഥാനമായുള്ള പ്രസ് അസോസിയേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. കാസറഗോട്ടെ പ്രമുഖ സാംസ്കാരിക പ്രവർത്തകനും റിട്ട. അധ്യാപകനുമായ നാരായണൻ പേരിയയുടേയും റിട്ട. അധ്വാപിക സത്വഭാമയുടേയും മകളാണ്.സോഫ്റ്റ് വെയർ കമ്പനി ഉദ്യോഗസ്ഥനായ അനീഷ് കോറോത്താണ് ഭർത്താവ്. സഹോദരൻ നിഷാന്ത് (ബെംഗളൂരു). മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കാസറഗോഡ് വിദ്യാനഗറിലെ വസതിയിലെത്തിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group