Home Featured ഇന്ന് ബംഗളൂരുവില്‍ മാംസ വില്പനക്ക്‌ നിരോധനം.

ഇന്ന് ബംഗളൂരുവില്‍ മാംസ വില്പനക്ക്‌ നിരോധനം.

ബംഗളൂരു: ഗൗതമബുദ്ധന്‍റെ ജന്മദിനമായ ബുദ്ധപൂര്‍ണിമ നാളായ വെള്ളിയാഴ്ച ബംഗളൂരു നഗരത്തില്‍ കശാപ്പ് നിരോധിച്ച്‌ ബി.ബി.എം.പി ഉത്തരവിറക്കി.രാമനവമി, മഹാശിവരാത്രി ആഘോഷവേളകളിലും സമാനമായ രീതിയിലുള്ള നിരോധനം ബി‌.ബി‌.എം‌.പി ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സുള്ള 3000 ഇറച്ചി കടകളും മൂന്ന് അംഗീകൃത കശാപ്പുശാലകളുമാണ് നഗരത്തിലുള്ളത്.

ആധാര്‍ ജൂണ്‍14 വരെ സൗജന്യമായി പുതുക്കാം

10 വര്‍ഷം മുന്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം.ഇതുവരെ അപ്ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം. മൊബൈല്‍ നന്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ – ആധാര്‍ കേന്ദ്രങ്ങള്‍ വഴി ഈ സേവനം ചെയ്യുന്നതിന് 50 രൂപ ഫീസ് നല്‍കണം.

ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നന്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐടി മിഷന്‍ ജില്ലാ പ്രോജക്‌ട് മാനേജര്‍ അറിയിച്ചു. ഈ സേവനങ്ങള്‍ക്കും അക്ഷയ – ആധാര്‍ കേന്ദ്രങ്ങളെ സമീപിക്കാം. രജിസ്ട്രേഷന്‍ സമയത്ത് മൊബൈല്‍ നന്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കാതിരുന്നവര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. നിലവില്‍ നവജാത ശിശുക്കള്‍ക്കുള്‍പ്പെടെ ആധാറിന് എന്‍റോള്‍ ചെയ്യാം. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ എന്‍റോള്‍മെന്‍റിന് ബയോമെട്രിക്സ് വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ല.

എന്നാല്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളിലൊരാളുടെ ആധാറും ഹാജരാക്കണം.കുട്ടികളുടെ ആധാര്‍ ബയോമെട്രിക്സ് അഞ്ച്, 15 വയസ്‌സുകളില്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണ്. അഞ്ചു വയസുകാര്‍ക്ക് ഏഴു വയസുവരേയും 15 കാര്‍ക്ക് 17 വയസുവരേയും പുതുക്കല്‍ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എന്‍റോള്‍മെന്‍റിന് 100 രൂപ ഫീസ് നല്‍കേണ്ടി വരും.

You may also like

error: Content is protected !!
Join Our WhatsApp Group