Home Featured ബെംഗളൂരു:വിനായക ചതുർത്ഥി ; നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും, ഇറച്ചി വിൽപനയും നിരോധിച്ചു.

ബെംഗളൂരു:വിനായക ചതുർത്ഥി ; നഗരത്തിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും, ഇറച്ചി വിൽപനയും നിരോധിച്ചു.

ബെംഗളൂരു : വിനായക ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വിൽപനയും നിരോധിച്ചു. ഇത് സംബന്ധിച്ച് ഗ്രേറ്റർ ബാംഗ്ലൂർ മുനിസിപ്പൽ കോർപ്പറേഷൻ മാധ്യമക്കുറിപ്പ് പുറത്തിറക്കി.ബിബിഎംപി ജോയിൻ്റ് ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു ഗണേശ വിഗ്രഹ പ്രതിഷ്ഠ, ഘോഷയാത്ര എന്നിവയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുത അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വൈദ്യുത അപകടങ്ങൾ തടയുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ബെസ്കോം ട്വീറ്റ് ചെയ്തു. ഘോഷയാത്രയിൽ റോഡരികിലെ വൈദ്യുതി ലൈനുകൾ ഉയർത്താൻ ശ്രമിക്കരുത്, ഘോഷയാത്രയുടെ വഴിയെക്കുറിച്ച് പോലീസിനെ മുൻകൂട്ടി അറിയിക്കുക എന്നീ നിർദേശങ്ങളും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ദിവസവും കുളിക്കുന്നത് നല്ലശീലമല്ല!ആരോഗ്യ വിദഗ്ദർ

ദിവസവും കുളിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെ സ്വകാര്യഭാഗങ്ങള്‍, കക്ഷം, കൈകാലുകള്‍, മുഖം എന്നിവ ദിവസവും കഴുകി വൃത്തിയാക്കേണ്ട ആവശ്യമുണ്ട്.എന്നാല്‍ ശരീരം മുഴുവനും വെള്ളവും സോപ്പും ഉപയോഗിച്ച്‌ കഴുകേണ്ട ആവശ്യമില്ല. ഇത്തരത്തിലുള്ള കുളി രണ്ടോ മൂന്നോ ദിവസത്തില്‍ ഒരിക്കല്‍ ആക്കിയാലും കുഴപ്പമൊന്നുമില്ല. ദിവസവും സോപ്പ് ഉപയോഗിച്ച്‌ കുളിക്കുന്നത് ചര്‍മം വരണ്ടുപോകാനും മുടി വരളാനും മുടികൊഴിച്ചിലിനും അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂട്ടും. കൂടാതെ പ്രതിരോധശേഷിയും കുറയുമെന്നാണ് പറയുന്നത്.

ഇന്ത്യയില്‍ 80ശതമാനം പേരും ദിവസവും കുളിക്കുന്നവരാണ് എന്നാണ് കണക്ക്.എന്നാല്‍ അമേരിക്കയില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം മാത്രമേ ദിവസവും കുളിക്കുന്നുള്ളു. ചൈനയില്‍ ആണെങ്കില്‍ ഭൂരിഭാഗം പേരും ആഴ്ചയില്‍ രണ്ടു തവണ മാത്രം കുളിക്കുന്നവരാണ്. ഓരോ രാജ്യത്തെയും കാലാവസ്ഥയും ഭൂപ്രകൃതിയും സംസ്‌കാരവും ഒക്കെ അനുസരിച്ചാണ് കുളി ശീലങ്ങളും നടക്കുന്നത്. ഇന്ത്യയില്‍ ദിവസവും കുളിക്കുന്നവര്‍ ശരീരം വൃത്തിയാക്കുവാന്‍ വേണ്ടി മാത്രം കുളിക്കുന്നവര്‍ അല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കുളി ശീലമായി എന്നതും സംസ്‌കാരത്തിന്റെ ഭാഗം എന്നതുമാണ് പ്രധാന കാരണങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group