Home Featured ബെംഗളൂരു: ഗാന്ധിജയന്തി;നഗരത്തിൽ നാളെ മാംസ വില്പന നിരോധനം.

ബെംഗളൂരു: ഗാന്ധിജയന്തി;നഗരത്തിൽ നാളെ മാംസ വില്പന നിരോധനം.

ബെംഗളൂരു: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി പ്രമാണിച്ച് നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വിൽപനയും ബിബിഎംപി നിരോധിച്ചു.ബിബിഎംപിയുടെ മൃഗോപദേശക വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചിക്കടകളും മൂന്ന് അംഗീകൃത അറവുശാലകളുംഉണ്ടെന്ന് ബി ബി എം പി ഡാറ്റ വ്യക്തമാക്കുന്നത്.എന്നിരുന്നാലും, നഗരത്തിൽ അനധികൃത കടകളും പ്രവർത്തിക്കുന്നതിനാൽ കണക്കുകൾ അടിസ്ഥാന യാഥാർത്ഥ്യ കണക്കുകളുമായി പൊരുത്തപ്പെടാൻ സാധ്യതയില്ല

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കൊച്ചിയില്‍ കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണ് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ.അജ്മല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവര്‍. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയില്‍ വന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയടക്കം മൂന്നുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. കാര്‍ വേഗത്തില്‍ വന്ന് പുഴയിലേക്ക് മറിയുകയായിരുന്നു. കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. കാറിൻ്റെ ഡോര്‍ തുറന്ന് കിടക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല. മൂന്നുപേരെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.ഗൂഗിള്‍ മാപ്പ്നോക്കിയാണ് ഇവരുടെ യാത്രയെന്ന് പൊലീസ് പറയുന്നത്. പരിചയക്കുറവുള്ള സ്ഥലമായതിനാല്‍ അപകടത്തില്‍ പെടുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group