ബംഗളൂരു: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ബംഗളൂരു നഗരത്തില്‍ തിങ്കളാഴ്ച മാംസം അറുക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനമേർപ്പെടുത്തിയതായി ബി.ബി.എം.പി അധികൃതർ അറിയിച്ചു.ബി.ബി.എം.പി മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം, മൂന്ന് അംഗീകൃത അറവുശാലകളും 3,000ത്തോളം വില്‍പന ശാലകളുമാണ് നഗരത്തിലുള്ളത്. അതേസമയം, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഇറച്ചി വില്‍പന കടകള്‍ ബി.ബി.എം.പി പരിധിയിലുണ്ട്.
ഇൻസ്റ്റഗ്രാമില്‍ നടക്കുന്ന കുട്ടികളുടെ ചൂഷണത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ആയിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത്; ടെലഗ്രാം സ്ഥാപകന്‍റെ അറസ്റ്റില്‍ പ്രതികരിച്ച് ഇലോണ്‍ മസ്‌ക്
ടെലഗ്രാം സ്ഥാപകൻ പവേല്‍ ദുറോവിന്‍റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ഇലോണ്‍ മസ്‌ക് രംഗത്ത്.മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമില്‍ നടക്കുന്ന കുട്ടികളുടെ ചൂഷണത്തില്‍ മാർക്ക് സക്കർബർഗിനെ ആയിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് എന്നായിരുന്നു മസ്‌കിന്‍റെ പ്രതികരണം.മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് ഇതിനോടകം തന്നെ സെൻസർഷിപ്പ് വിവാദത്തില്‍പ്പെട്ടിട്ടുണ്ടെന്നും മസ്‌ക് ചൂണ്ടിക്കാട്ടി.ഇൻസ്റ്റഗ്രാമില്‍ വ്യാപകമായി കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും സക്കര്‍ബര്‍ഗിനെതിരെ അറസ്റ്റില്ല.
ഇതിന് കാരണം അദ്ദേഹം സംസാര സ്വാതന്ത്ര്യം സെൻസർ ചെയ്യുകയും സർക്കാരുകള്‍ക്ക് ഉപയോക്തൃ ഡാറ്റയിലേക്ക് അനധികൃതമായ ആക്‌സസ് നല്‍കുകയും ചെയ്‌തതിനാലാണെന്ന് മസ്‌ക് ആരോപിച്ചു.ഈ വർഷം ഫെബ്രുവരിയില്‍ കാപ്പിറ്റോള്‍ ഹില്ലില്‍ നടന്ന സെനറ്റ് ഹിയറിങ്ങിനിടെ, കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈൻ ലൈംഗികാതിക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളോട് സക്കർബർഗ് ക്ഷമാപണം നടത്തിയിരുന്നു.ടെലഗ്രാമിലൂടെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ സ്ഥാപകനായ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്ന് കാട്ടിയാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഫ്രെഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്.