Home Featured ബെംഗളൂരു: ഗണേശ ചതുർത്ഥി;ഇന്ന് മാംസ വില്പന നിരോധനം.

ബെംഗളൂരു: ഗണേശ ചതുർത്ഥി;ഇന്ന് മാംസ വില്പന നിരോധനം.

ബെംഗളൂരു: ഗണേശ ചതുർത്ഥിയുടെ പശ്ചാത്തലത്തില് തിങ്കളാഴ്ച ബംഗളുരുവില് കശാപ്പും ഇറച്ചി കശാപ്പും വിൽപനയും ബൃഹൽ ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) നിരോധിച്ചു.ബിബിഎംപിയുടെ മൃഗോപദേശക വിഭാഗമാണ്ഉത്തരവിറക്കിയത്.കണക്കുകൾ പ്രകാരം നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള ഇറച്ചി കടകളും മൂന്ന് അംഗീകൃത അറവുശാലകളും ഉണ്ട്.എന്നിരുന്നാലും, നഗരത്തിൽ അനധികൃത കടകളുംപ്രവർത്തിക്കുന്നതിനാൽ കണക്കുകൾ ഇനിയും കൂടാം.

ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ടാല്‍ ഉടൻ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുക

ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ചതിയില്‍പ്പെട്ടാല്‍ ഉടൻ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ്.സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടല്‍: (http://www.cybercrime.gov.in) . 1930 എന്ന സൈബര്‍ ഹെല്പ് ലൈൻ നമ്ബറിലും വിവരമറിയിക്കാം. അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.ഓണ്‍ലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.ഏറെ നടപടിക്രമങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ പലരും ഇത്തരം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നല്‍കിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികള്‍ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുക.നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്ന, നിങ്ങള്‍ക്ക് അറിയാത്ത എല്ലാ നമ്ബറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം നിങ്ങളുടെ എല്ലാ കോണ്‍ടാക്റ്റുകളേയും അറിയിക്കുക. നിങ്ങള്‍ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓര്‍ക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓര്‍ക്കുക, ഇത്തരം സംഭവമുണ്ടായാല്‍ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group