
ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന കർണാടകയിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാരിന്റെ പൂർണ സഹകരണവും പിന്തുണയും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശനിയാഴ്ച കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ഉറപ്പ് നൽകി. കമ്മീഷണർ ഡോ. മനോജ് രാജന്റെ നേതൃത്വത്തിലുള്ള കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (കെഎസ്‌ഡിഎംഎ) പ്രസ്താവനയിൽ പറഞ്ഞു.
ബൊമ്മൈ ജയശങ്കറിനെ വിളിച്ച് സംസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ ആളുകളെക്കുറിച്ച് സംസാരിച്ചു, അവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. കെഎസ്ഡിഎംഎയുടെ കണക്കനുസരിച്ച്, സംസ്ഥാനത്ത് നിന്നുള്ള 347 പേർ ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ് എണ്ണത്തറിയിച്ചു. തുടർന്നാണ് വിദേശകാര്യ മന്ത്രി ഈ കാര്യം ഉറപ്പു നൽകിയത്.
അതേസമയം യുക്രെയിനില്‍ അകപ്പെട്ടിരുന്ന ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം റൊമേനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നുച്ചയ്ക്ക് 1.45ഓടെയാണ് ബുക്കാറെസ്റ്റില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒന്‍പതരയോടെ വിമാനം മുംബയിലെത്തും. 19 മലയാളികളുള്‍പ്പടെ 219 യാത്രക്കാര്‍ വിമാനത്തിലുണ്ടെന്നാണ് വിവരം.
കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം പതിനാറായിരത്തോളം ഇന്ത്യക്കാരാണ് നിലവില്‍ യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്നത്. ഇതില്‍ 2300 ഓളം മലയാളികളും ഉണ്ടെന്നാണ് സൂചന. യുക്രെയിനിന്റെ അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളായിരുന്നു റൊമാനിയയില്‍ എത്തിയത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് എയര്‍ ഇന്ത്യാ വിമാനം പുറപ്പെടാന്‍ ഒരുങ്ങുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിക്കാന്‍ രാജ്യത്തെ സ്വകാര്യ വിമാന കമ്ബനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
യുദ്ധം കൂടുതല്‍ ശക്തമല്ലാത്ത യുക്രെയിനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവരെ ആദ്യം ഒഴിപ്പിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. യുക്രെയിനില്‍ കുടുങ്ങിയിരിക്കുന്ന പൗരന്‍മാരെ തിരികെയെത്തിക്കാന്‍ മറ്റ് രാജ്യങ്ങളും ആശ്രയിക്കുന്നത് ഹംഗറി, പോളണ്ട്, റൊമേനിയ എന്നിവരെയായതിനാല്‍ ഈ രാജ്യങ്ങളിലെ വ്യോമഗതാഗത മേഖലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
- വെട്ടിപൊളിച്ച റോഡിലെ കുഴികൾ 2 മാസത്തിനുള്ളിൽ നന്നാക്കാൻ നിർദേശം നൽകി ബിബിഎംപി ചീഫ് കമ്മിഷണർ
- കുറുപ്പില്‍ ദുല്‍ഖറിന്റെ നേട്ടത്തെ മറികടക്കാന്‍ ഭീഷ്മയും; ടീസറില്‍ യൂടൂബില്‍ റിക്കോര്‍ഡുമായി മമ്മൂട്ടി ചിത്രം; കോവിഡ് ഭീതിയെ മലയാള സിനിമ മറികടക്കുമ്ബോള്‍
