ബെംഗളൂരു:മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബസവരാജ് ബൊമ്മെയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മന്ത്രി എം.ബി. പാട്ടീൽ. ജെ.ഡി.എസ്. ബി.ജെ.പി.യുമായി സഹകരിക്കുകയാണെങ്കിൽ എച്ച്.ഡി. കുമാരസ്വാമി പ്രതിപക്ഷനേതാവായേക്കുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണ് ട്വിറ്ററിലൂടെയുള്ള മന്ത്രിയുടെ ക്ഷണം. അടുത്തുതന്നെ പ്രതിപക്ഷനേതാവാകുന്ന കുമാരസ്വാമിയെ അഭിനന്ദിക്കുന്നതായും മന്ത്രി കുറിച്ചു.പാർട്ടിയിൽ നിന്നാൽ ജഗദീഷ് ഷെട്ടാറിന്റെ വിധി ബൊമ്മെയ്ക്കുണ്ടാകും. ബി.ജെ.പി. തകർന്നുകൊണ്ടിരിക്കുന്ന ചീട്ടുകൊട്ടാരമാണ്.
ബസവരാജ് ബൊമ്മെയുടെ പിതാവ് കൈക്കൊണ്ട മതേതര ആശയം പിന്തുടരാൻ അദ്ദേഹം തയ്യാറാണെങ്കിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.പ്രതിപക്ഷനേതൃപദവിക്കായി ശക്തമായി രംഗത്തുള്ള നേതാവാണ് ബസവരാജ് ബൊമ്മെ. കോൺഗ്രസ് സർക്കാർ അധികാരമേറ്റ് മാസങ്ങൾ പിന്നിടുമ്പോഴും പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ കഴിയാത്തത് ബി.ജെ.പി.ക്കുള്ളിലും അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ജെ.ഡി.എസുമായുള്ള സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയരുന്നത്.
കാമുകനൊപ്പമുള്ള ചിത്രങ്ങളുമായി നടി ഇല്യാന; ഗര്‍ഭിണിയായ വാര്‍ത്തകള്‍ക്കൊപ്പം ആരാധകര്‍ തിരഞ്ഞ പങ്കാളിയെക്കുറിച്ച് വ്യക്തമാക്കാതെ നടി
തെന്നിന്ത്യയില്‍ ഉള്‍പ്പടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് നായികയായി തിളങ്ങിയ നടിയാണ് ഇല്യാന ഡിക്രൂസ്. കുറച്ചുകാലം മുമ്ബ് ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി ഇല്യാന ആരാധകരെ ഞെട്ടിച്ചിരുന്നു.ഇപ്പോള്‍ തന്റെ ജീവിതത്തിലെ മിസ്റ്ററി മാന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരം.ഇരുവരും ഒരുമിച്ചുപോയ ഡെയ്റ്റ് നൈറ്റിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇല്യാന ചുവപ്പ് നിറം വസ്ത്രം അണിഞ്ഞപ്പോള്‍ ബ്‌ളാക്ക് ഷര്‍ട്ടാണ് ബോയ്ഫ്രണ്ടിന്. താടിക്കാരനായ ജീവിത പങ്കാളിയുടെ പേര് ഇല്യാന വെളിപ്പെടുത്തിയിട്ടില്ല.
മൂന്നുമാസങ്ങള്‍ക്കുമുമ്ബാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇല്യാന വെളിപ്പെടുത്തിയത്. കമിംഗ് സൂണ്‍, എന്റെ പ്രിയപ്പെട്ട കുഞ്ഞിനായി കാത്തിരിക്കുന്നു എന്ന് കുഞ്ഞുടുപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇല്യാന കുറിച്ചിരുന്നു. ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്ന ദിവസങ്ങളാണ്. എനിക്ക് താങ്ങായി ഈ മനുഷ്യനുണ്ടാകും.
ഞാന്‍ തകരുകയാണെന്ന് തോന്നുന്ന നിമിഷങ്ങളിലെല്ലാം അദ്ദേഹം എന്നെ ചേര്‍ത്തുപിടിച്ചു. എന്റെ കണ്ണുനീര്‍ എന്നെ പൊട്ടിച്ചിരിപ്പിക്കാനായി തമാശകള്‍ പറഞ്ഞു. ഇപ്പോള്‍ ചുറ്റുമുള്ളതെല്ലാം കാഠിന്യമുള്ളതായി എനിക്ക് തോന്നുന്നില്ല. പങ്കാളിയെപ്പറ്റി ഇല്യാന കുറിച്ചത് ഇങ്ങനെയായിരുന്നു.ഇല്യാനയുടെ ജീവിത പങ്കാളിയുടെ പേര്‌അധികം വൈകാതെ ഇല്യാന തന്നെ വെളിപ്പെടുത്തുന്നത് ആരാധകര്‍ കാത്തിരിക്കുകയാണ്.