ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവള ഇടനാഴികളില്‍ കഫേ ഷോപ്പുകളും, ബ്രാൻഡഡ് – ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രം കണ്ട് ശീലിച്ചിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മാട്രിമോണി ഓഫീസ്.ചെന്നൈ അന്താരാഷ്ട വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരു മാട്രിമോണി ഓഫീസ് തുടങ്ങിയിരിക്കുന്നത്. വിചിത്രമായി തോന്നുമെങ്കിലും ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു മാട്രിമോണിയല്‍ ഏജൻസിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഒക്‌ടോബര്‍ 22-ന് സമൂഹ മാധ്യമമായ എക്സില്‍ ഷെയര്‍ ചെയ്ത പോസ്റ്റാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്.
നിരവധിയാളുകളാണ് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.ഒരു എയര്‍പോര്‍ട്ടില്‍ എന്തിനാണ് മാട്രിമോണിയല്‍ ഓഫീസ് എന്ന ചോദ്യമുന്നയിക്കുമ്ബോള്‍ ലക്ഷക്കണക്കിന് ആളുകള്‍ കടന്നു പോകുന്ന എയര്‍പോര്‍ട്ടിനെ മാട്രിമോണിയല്‍ ബ്രാൻഡിന്റെ മാര്‍ക്കറ്റിങ് വ്യാപിക്കുന്നതിന് ഉപയോഗിച്ചിരിക്കുകയാണ് കമ്ബനി.