Home Featured ‘വിചിത്രമായി ഉറങ്ങുന്ന സൂപ്പര്‍ ഹീറോ’; ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍; ഇതു പോലുള്ള കുറച്ച്‌ ഫ്രണ്ട്‌സ് ഉണ്ടെങ്കിലെന്ന് താരം

‘വിചിത്രമായി ഉറങ്ങുന്ന സൂപ്പര്‍ ഹീറോ’; ചിത്രം പങ്കുവെച്ച്‌ സംവിധായകന്‍; ഇതു പോലുള്ള കുറച്ച്‌ ഫ്രണ്ട്‌സ് ഉണ്ടെങ്കിലെന്ന് താരം

ഇനിയും വൈകിയാല്‍ പിടിച്ചാല്‍ കിട്ടാണ്ടാവും… വിചിത്രമായി ഉറങ്ങുന്ന സൂപ്പര്‍ ഹീറോ’ എന്ന വിശേഷണത്തോടെ സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി നടന്‍ ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.കസേരയില്‍ കാലു വെച്ച്‌ നിലത്ത് ഉറങ്ങുന്ന ടൊവിനോയുടെ ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രചരിച്ചു.

ഭാവിയില്‍ പ്രശ്തനാകുമ്ബോള്‍ ഇടാന്‍ മാറ്റിവെച്ചിരുന്ന ചിത്രമാണെന്നും സൂപ്പര്‍ ഹാറോയ്ക്ക് പിറന്നാള്‍ ആശംസകളും പറഞ്ഞാണ് പോസ്റ്റ്. ഫോട്ടോയ്ക്ക് ഇതിനോടകം അറുപത്തിരണ്ടായിരത്തിലേറെ ലൈക്കുകള്‍ കിട്ടി. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.’ഭാവിയില്‍ നീ പ്രശസ്തനാകുമ്ബോ ഇടാന്‍ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിയാല്‍ ചിലപ്പോ പിടിച്ചാല്‍ കിട്ടാണ്ടാവും.

കണ്ടതില്‍ വെച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്നാണ് മാത്തുക്കുട്ടിയുടെ കുറിപ്പ്. ഇതു പോലുള്ള കുറച്ചു ഫ്രണ്ട്‌സ് ഉണ്ടെങ്കില്‍ ജീവിതത്തില്‍ വേറെ എന്ത് വേണമെന്നായിരുന്നു ടൊവിനോയുടെ മറുപടി.നടന്‍ ടൊവിനോയും മാത്തുക്കുട്ടിയും ചെറുപ്പം മുതല്‍ സുഹൃത്തുക്കളാണ്. സിനിമരംഗത്ത് എത്തുന്നതിന് മുന്‍പ് ഇരുവരും ഒരു മുറിയിലായിരുന്നു താമസം. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രമാണ് ടൊവിനോയുടേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം.

ട്രിപ്പിള്‍ റോളിലാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ആഷിക്ക് അബുവിന്റെ നീലവെളിച്ചം, ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യജാലകങ്ങള്‍, ഫോറന്‍സിക് ടീം വീണ്ടുമൊന്നിക്കുന്ന പ്രോജക്‌ട് എന്നിവയാണ് ടൊവിനോയുടേതായി ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

വധുവിന് പരമാവധി ഒരു ലക്ഷം രൂപയും 10 പവനും നല്‍കാം, സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നു

തിരുവനന്തപുരം: സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. രക്ഷിതാക്കള്‍ വധുവിനു നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുക.

കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനുബന്ധവകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും. വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും.

വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നും ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്കാവൂ എന്നും വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രമായിരിക്കുമെന്നുമൊക്കെയാണ് വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.

കൂടാതെ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണമെന്നും വിവാഹത്തിനു മുന്‍പായി വധൂവരന്മാര്‍ക്കു തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശ ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group