യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസില്‍ വൻ കവർച്ച. പുലർച്ചെ ധർമപുരിക്കും സേലത്തിനും മധ്യേ ട്രെയിനിന്‍റെ എ.സി കോച്ചുകളിലാണ് കവർച്ച നടന്നത്.ഇരുപതോളം യാത്രക്കാരുടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാർഡുകളും നഷ്ടപ്പെട്ടു.സേലം കേന്ദ്രീകരിച്ചാണ് കവർച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാർ നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.
ഇതേതുടർന്ന് റെയില്‍വേ പൊലീസില്‍ പരാതി നല്‍കാനായി യാത്രക്കാർ സേലം സ്റ്റേഷനില്‍ ഇറങ്ങി. ഹാൻഡ് ബാഗുകളും പാന്‍റ്സിന്‍റെ കീശയില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണവുമാണ് മോഷ്ടിക്കപ്പെട്ടത്. പണവും മറ്റ് വസ്തുക്കളും കവർന്ന മോഷ്ടാക്കള്‍ ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് യാത്രക്കാർ ബാഗുകള്‍ കണ്ടെത്തിയതോടെയാണ് മോഷണം നടന്നതായി മനസിലാക്കിയത്.
വൈദ്യുതി തടസ്സപ്പെട്ടാല്‍ 9496001912 എന്ന മൊബൈല്‍ നമ്ബരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ് ഇബി
വൈദ്യുതി തടസ്സപ്പെട്ടാല്‍ 9496001912 എന്ന മൊബൈല്‍ നമ്ബരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികള്‍ രജിസ്റ്റർ ചെയ്യാമെന്ന് കെഎസ് ഇബി.സെക്ഷന്‍ ഓഫീസില്‍ ഫോണ്‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ 1912 എന്ന നമ്ബരില്‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്.ഐ വി ആര്‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ആവശ്യമെങ്കില്‍ കസ്റ്റമര്‍കെയര്‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍ വിളിക്കുന്നതിനുമുമ്ബ് 13 അക്ക കണ്‍സ്യൂമര്‍ നമ്ബര്‍ കൂടി കയ്യില്‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍ എളുപ്പമാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്ബോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്.
വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്ബോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലേക്കുള്ള ഫോണ്‍ വിളികളുടെ എണ്ണവും കൂടിവരുന്നു.കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ വിളിക്കുമ്ബോള്‍ ഫോണ്‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഫോണ്‍ റിസീവര്‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല. ബോധപൂര്‍വം ഒരു ഓഫീസിലും ഫോണ്‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല എന്നും കെഎസ്‌ഇബി വ്യക്തമാക്കി.ഒരു സെക്ഷന്റെ കീഴില്‍ 15,000 മുതല്‍ 25,000 വരെ ഉപഭോക്താക്കള്‍ ഉണ്ടായിരിക്കും. ഒരു ലാന്‍ഡ് ഫോണ്‍ മാത്രമാണ് സെക്ഷന്‍ ഓഫീസുകളില്‍ നിലവിലുള്ളത്. ഒരാള്‍ക്ക് മാത്രമാകും സംസാരിക്കാനാകുക. മറ്റുള്ളളവര്‍ക്ക് ഫോണ്‍ ബെല്ലടിക്കുന്നതായോ എന്‍ഗേജ്ഡായോ ആയിരിക്കും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നതെന്നും കെഎസ്‌ഇബി പറയുന്നു.