ബെംഗളൂരു : വീട്ടിലിരുന്നുള്ള ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പെന്നു പരാതി. സ്വകാര്യ കമ്പനിക്കും 2 വ്യക്തി കൾക്കുമെതിരെ 4 പേരാണ് ജയനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡേറ്റാഎൻട്രി പോലുള്ള ജോലികൾ വാഗ്ദാനം ചെയ്ത് സെക്യൂരിറ്റി ഡിപ്പോസിറ്റായി 7,000 രൂപ വരെ വാങ്ങിയാണ് തട്ടിപ്പ്.ഇതിനു പുറമേ അപേക്ഷാ ഫീസായി 200 രൂപയും വാങ്ങും. നഗരത്തിൽ ആയിരക്കണക്കിനു പേർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായെങ്കിലും അമൃത്, പല്ലവി, മോഹൻദാസ്, രമേഷ് എന്നിവരാണു നിലവിൽ പൊലീസിനെ സമീപിച്ചിരിക്കുന്നത്.
previous post