ബെംഗളൂരു : ബെംഗളൂരുവിലെ വൈദ്യുത ബൈക്ക്ഷോറൂമിൽ വൻ തീപ്പിടിത്തം. രാജാജിനഗറിലെ ഒകിനാവ ഗാലക്‌സി ഷോറൂമിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തീപ്പിടിത്തമുണ്ടായത്.30-ഓളം ബൈക്കുകൾക്ക് തീപിടിച്ചു. പത്ത് ബൈക്കുകൾ പൂർണമായി കത്തിയമർന്നു.
ആർക്കും പരിക്കില്ല. രാജാജി നഗർ, ഹൈഗ്രൗണ്ട്സ് ഫയർ സ്റ്റേഷനുകളിൽനിന്നെത്തിയ ഓരോ യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ഇതോടെ കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് തീപടരാതെ തടയാനായി.തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് രാജാജി നഗർ പോലീസ് പറഞ്ഞു.
അടുത്തിടെ നഗരത്തിൽ വാഹനഷോറൂമിലുണ്ടായ മൂന്നാമത്തെ തീപ്പിടിത്തമാണിത്. ജനുവരി രണ്ടിന് മഹാദേവപുരയിലെ ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ 50 ബൈക്കുകൾ കത്തിനശിച്ചിരുന്നു.കഴിഞ്ഞ നവംബറിൽ ഡോ. രാജ്‌കുമാർ റോഡിലെ വൈദ്യുത ബൈക്ക് ഷോറൂമിലുണ്ടായ തീപ്പിടിത്തത്തിൽ ഷോറൂമിലെ 20-കാരിയായ ജീവനക്കാരി പൊള്ളലേറ്റ് മരിച്ചു. 45 സ്കൂട്ടറുകൾ കത്തിനശിക്കുകയും ചെയ്‌തു.
ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഭാരം കുറവ്; പാർലെയ്ക്ക് പിഴയിട്ട് കോടതി
മലപ്പുറം: ബിസ്കറ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഭാരം കുറവ്. കൂടാതെ പാക്കറ്റുകളിലും കുറവ്. കാളികാവ് സ്വദേശിയുടെ പരാതിയിൽ ബിസ്കറ്റ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് പരാതി.
മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. മനുഷ്യസ്പര്‍ശമില്ലാതെ പൂര്‍ണ്ണമായും യന്ത്രങ്ങൾ ഉപയോഗിച്ച് നിര്‍മ്മാണവും പാക്കിങ്ങും നടക്കുന്നതിനാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാല്‍ ഒഴിവാക്കപ്പെടുന്നതാണ് കമ്പനിയുടെ രീതിയെന്നുമാണ് എതിര്‍ കക്ഷി ബോധിപ്പിച്ചത്.