Home Featured സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൻതീപിടിത്തം

സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൻതീപിടിത്തം

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്.സേലം കുമാരമംഗലം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാല്‍ ആളപായം ഉണ്ടായില്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകള്‍ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സക്ക് തടസമുണ്ടാകില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈൻ ടാക്‌സി ₹100 അധികം ഈടാക്കിയതിനെതിരെ പരാതിപ്പെട്ടയാള്‍ക്ക് ഒടുവില്‍ നഷ്ടം ലക്ഷങ്ങള്‍!

ഊബർ യാത്രയ്ക്ക് 100 രൂപ അധികമായി ഈടാക്കിയ തുക വീണ്ടെടുക്കാന്‍ പരാതിപ്പെട്ട ഡല്‍ഹി സ്വദേശിക്ക് ഒടുവില്‍ നഷ്ടമായത് അഞ്ച് ലക്ഷം രൂപ.തട്ടിപ്പിനിരയായ പ്രദീപ് ചൗധരി എന്നയാള്‍ അധിക തുക ഈടാക്കിയത് പരാതിപ്പെടാനായി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് കണ്ടെത്തിയ യൂബര്‍ കസ്റ്റമര്‍ കെയര്‍ നമ്ബറിലേക്ക് വിളിച്ചതിന് പിന്നാലെയാണ് പണം നഷ്ടമായത്.പ്രദീപ് ചൗധരിക്ക് ഊബര്‍ ക്യാബിലെ യാത്രാക്കൂലി 205 രൂപയാണ് കാണിച്ചത്. എന്നാല്‍ യാത്ര അവസാനിച്ചതിന് ശേഷം 318 രൂപ ഈടാക്കി. കസ്റ്റമര്‍ കെയറില്‍ വിളിച്ചാല്‍ പണം തിരികെ ലഭിക്കുമെന്ന് ഡ്രൈവര്‍ നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്നാണ് പരാതിപ്പെടാനായി ഗൂഗിളില്‍ നിന്ന് കസ്റ്റമര്‍ കെയര്‍ നമ്ബറെടുത്തത്.

ഗൂഗിളില്‍ നിന്ന് ലഭിച്ച 6289339056 എന്ന നമ്ബറിലാണ് പ്രദീപ് വിളിച്ചത്. ഇത് പിന്നീട് 6294613240 എന്ന നമ്ബറിലേക്കും ശേഷം രാകേഷ് മിശ്ര എന്ന പേരിലേക്കുള്ള 9832459993 എന്ന നമ്ബറിലേക്കും റീഡയറക്‌ട് ചെയ്യുകയായിരുന്നു.കോള്‍ എടുത്ത വ്യക്തി പ്രദീപ് ചൗധരിയോട് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ‘റസ്റ്റ് ഡെസ്‌ക് ആപ്പ്’ (Rust Desk app) ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

ശേഷം പേയ്റ്റീഎം ആപ്പില്‍ നിന്ന് റീഫണ്ട് തുകയ്ക്കായി ‘rfnd 112’ എന്ന് മെസ്സേജ് ചെയ്യാനും ആവശ്യപ്പെട്ടു. വെരിഫിക്കേഷനായി ഫോണ്‍ നമ്ബര്‍ നല്‍കാനും പറഞ്ഞു. ഇതോടെയാണ് ഊബര്‍ ഉപയോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ സൃഷ്ടിച്ച വ്യാജ നമ്ബറില്‍ പ്രദീപ് ചൗധരി കുടുങ്ങിയത്. തട്ടിപ്പുകാര്‍ക്ക് ഏത് സ്ഥലത്തു നിന്നും തട്ടിപ്പിനിരയാകുന്നവരുടെ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ഒരു ആപ്ലിക്കേഷനാണ് റസ്റ്റ് ഡെസ്‌ക്.

You may also like

error: Content is protected !!
Join Our WhatsApp Group