Home Featured ബംഗളൂരു: നഞ്ചന്‍കോടില്‍ പേപ്പര്‍ മില്ലില്‍ വൻ തീപിടിത്തം

ബംഗളൂരു: നഞ്ചന്‍കോടില്‍ പേപ്പര്‍ മില്ലില്‍ വൻ തീപിടിത്തം

ബംഗളൂരു: നഞ്ചന്‍കോടിലെ പേപ്പര്‍ മില്ലിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശം. ശനിയാഴ്ച ഉച്ചയോടെയാണ് താണ്ഡവപുര വ്യവസായ മേഖലയിലെ എസ്.ഐ.പി.എം എന്ന പേപ്പര്‍ മില്ലില്‍ തീപിടിത്തമുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. പേപ്പര്‍ മില്ലിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകളും അസംസ്‌കൃത വസ്തുക്കളും യന്ത്രഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്.

എത്രരൂപയുടെ നഷ്ടമുണ്ടായെന്ന കണക്ക് ശേഖരിച്ചുവരികയാണെന്ന് മില്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തീപടരുന്നത് കണ്ട് തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. മൈസൂരുവില്‍നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും ആറ് യൂനിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

റോഡരികില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; പുരുഷന്‍റേതെന്ന് നിഗമനം

പത്തനംതിട്ട : പത്തനംതിട്ടഓമല്ലൂരില്‍ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി . ഓമല്ലൂര്‍ പള്ളത്ത് ഭാഗത്തുള്ള സ്വകാര്യ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമുള്ള റോഡരികില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് . മൃതദേഹത്തിന് സമീപത്ത് നിന്നും മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച്ച്‌ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അടുത്തിടെ തിരുവല്ലയില്‍ സമാനമായ സംഭവം നടന്നിരുന്നു. തിരുവല്ലയില്‍ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിന്‍റെ (23) മൃതദേഹമാണ് തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത്‌ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നില്‍ കണ്ടെത്തിയത്. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് പുറത്ത് പാര്‍ക്ക് ചെയ്‌ത നിലയിലും കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group