മംഗ്‌ളുറു: നഗരത്തില്‍ അഡ്യാറില്‍ ചൊവ്വാഴ്ച പുലര്‍ചെ മൂന്നു മണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ ഐസ്ക്രീം ഗോഡൗണും ഫാക്ടറിയും കത്തിനശിച്ചു.കോടിയോളമോ അധികമോ രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.ഹര്‍ഷമണി എസ് റൈയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. അതിനോട് ചേര്‍ന്നാണ് ഐസ്ക്രീം നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ലോറി ഉള്‍പെടെ ഗോഡൗണ്‍ പരിസരത്ത് നിറുത്തിയിട്ട വാഹനങ്ങള്‍ അഗ്നിക്കിരയായി.വൈദ്യുതി ഷോര്‍ട് സര്‍ക്യൂട് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂനിറ്റ് അഗ്നി ശമന സേന മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി
ന്യൂഡല്‍ഹി: ആധാറും പാന്‍കാര്‍ഡ് നമ്ബറും ബന്ധിപ്പിക്കുന്നതിനുളള അവസാന തീയതി 2023 ജൂണ്‍ 30 വരെ നീട്ടി.2023 മാര്‍ച്ച് 31 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന തീയതി.എന്നാല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) ഈ സമയപരിധി നീട്ടി നല്‍കുകയായിരുന്നു.ജൂണ്‍ 30നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ ജൂലായ് ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്നാണ്് സിബിഡിടി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നല്‍കിയിരുന്നു.പിന്നീട് 2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ പാനും ആധാറും ബന്ധിപ്പിക്കണമെങ്കില്‍ ആയിരം രൂപ പിഴ നല്‍കണം