ബെല്‍ഗാം: മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബെല്‍ഗാമില്‍ വ്യാഴാഴ്ച രാവിലെ വന്‍ വാഹനാപകടം. ഇവിടെ ഒരു ജീപ്പ് മരത്തിലിടിച്ച് തകര്‍ന്നു. 6 യാത്രക്കാര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജീപ്പിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു.
കാമ്ബസില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന സംഭവം; കോളജ് അധികൃതര്‍ക്കെതിരെ കേസ്
ബംഗളൂരു: കാമ്ബസില്‍ കയറി യുവാവ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ രജനുകുണ്ടെക്ക് സമീപം ഇറ്റ്ഗളൂരിലെ പ്രസിഡന്‍സി കോളജില്‍ തിങ്കളാഴ്ചയാണ് ഒന്നാംവര്‍ഷം ബിടെക് വിദ്യാര്‍ഥിനി ലയസ്മിത (19) കുത്തേറ്റ് മരിച്ചത്.
വിദ്യാര്‍ഥിനിയുടെ അകന്ന ബന്ധുവും നൃപതുംഗ യൂനിവേഴ്സിറ്റി ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥിയുമായ പവന് കല്യാണാണ് കോളജില്‍ കയറി അക്രമം കാണിച്ചത്. ശേഷം സ്വയം കുത്തിപ്പരിക്കേല്പിച്ച പവന് കല്യാണ്‍ ബംഗളൂരു ബൗറിങ് ആന്‍ഡ് ലേഡി കര്സന് ആശുപത്രിയില്‍ ചികിത്സയിലാണ്.
തന്റെ പ്രണയം പെണ്‍കുട്ടി നിഷേധിച്ച വൈരാഗ്യത്തിനാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ ലയ സ്മിതയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പുറത്തുള്ളവരെ കോളജില്‍ പ്രവേശിപ്പിച്ചെന്നും കാമ്ബസിലെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഒരുക്കിയില്ലെന്നുമുള്ള കുറ്റത്തിന് പ്രസിഡന്‍സി കോളജ് അധികൃതര്‍ക്കെതിരെ രജനുകുണ്ടെ പൊലീസ് കേസെടുത്തത്.
പ്രതി പവന് കല്യാണിന്റെ നില ഗുരുതരമല്ലെന്നും ഡോക്ടറുടെ സമ്മതം കിട്ടിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബംഗളൂരുവില്‍ നിന്നും 97 കി.മീ അകലെയുള്ള കോലാര്‍ ജില്ലയിലെ മുല്‍ബഗല്‍ സ്വദേശിയായ ലയസ്മിത ഒരു മാസം മുമ്ബാണ് കോളജില്‍ എന്‍ജിനീയറിങ് കോഴ്സിന് ചേര്‍ന്നത്. കോളജിനടുത്തുള്ള പി.ജിയിലായിരുന്നു താമസം.