Home Featured കര്‍ണാടകയില്‍ പരീക്ഷക്കിടെ കൂട്ട കോപ്പിയടി; 16 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയില്‍ പരീക്ഷക്കിടെ കൂട്ട കോപ്പിയടി; 16 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ബെംഗളുരു| കര്‍ണാടകയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി.അഫ്സല്‍പൂര്‍ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് കൂട്ട കോപ്പിയടി നടന്നത്. സംഭവത്തില്‍ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.പ്രധാനാധ്യാപകന്‍ ഗൊല്ലാളപ്പ ഗുരപ്പ, അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, സവിതാഭായ് ജമാദാര്‍, അനിത, നാഗ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ആനന്ദ് പ്രകാശ് മീണ ഉത്തരവിട്ടു.

പരീക്ഷാ ഹാളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുന്നതിനായി എസ്.പി ഇഷ പന്ത് തിങ്കളാഴ്ച സ്‌കൂളിലെത്തിയിരുന്നു. പരീക്ഷാ ഹാളിന്റെ പരിസരത്ത് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി.പരീക്ഷാനടത്തിപ്പില്‍ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടിന്റെയും കസ്റ്റോഡിയന്റെയും റീജണല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെയും വീഴ്ചയെക്കുറിച്ച്‌ പരാതിപ്പെട്ട് എസ്.പി, ആനന്ദ് പ്രകാശ് മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീണ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം;ബന്ദിപ്പുര്‍ കടുവ സങ്കേതത്തില്‍ നാലു ദിവസത്തേക്ക് വനസവാരി നിര്‍ത്തിവെച്ചു

മൈസൂര്‍:പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പുര്‍ കടുവ സങ്കേതത്തില്‍ നാലു ദിവസത്തേക്ക് വനസവാരി നിര്‍ത്തിവെച്ചു.വ്യാഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് സവാരി റദ്ദാക്കിയതെന്ന് ചാമരാജ് നഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഡി.എസ്.രമേശ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന് പരിസരത്തുള്ള ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും പൊതുജനങ്ങള്‍ക്ക് താമസവും വിലക്കിയിട്ടുണ്ട്. ബന്ദിപ്പുര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ അമ്ബതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചയാണ് എത്തുന്നത്.കര്‍ണാടാകയിലെ ചാമരാജ് നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂര്‍

You may also like

error: Content is protected !!
Join Our WhatsApp Group