Home Featured ബെംഗളുരു:നമ്മ മെട്രോയിൽ മാസ്ക് നിർബന്ധമല്ലെന്ന് ബിഎംആർസി

ബെംഗളുരു:നമ്മ മെട്രോയിൽ മാസ്ക് നിർബന്ധമല്ലെന്ന് ബിഎംആർസി

ബെംഗളുരു:നമ്മ മെട്രോയിൽ മാസ്ക് നിർ ബന്ധമല്ലെന്ന് ബിഎംആർസി എംഡി അൻജും പർവേശ് അറിയിച്ചു. മാസ്ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ തടയാൻ പാടില്ലെന്ന് സുരക്ഷാ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കണോ വേണ്ടയോ എന്നു യാത്രക്കാർക്കു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.നഗരത്തിലെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ മാസ്ക് ധരിക്കാത്ത യാത്രക്കാരിൽ നിന്നു 250 രൂപ പിഴ ഈടാക്കുന്നതു ബിഎം ആർസി നിർത്തിയത്.

നഗരത്തിൽ മെട്രോ യാതയ്ക്കു മാത്രമാണ് മാസ്ക് നിർബന്ധമായിരുന്നത്. ഇതു പിൻവലിച്ചതോടെ ഒട്ടേറെ പേർ മാസ്ക് ധരിക്കാതെ മെട്രോ സ്റ്റേഷനുകളിൽ എത്തി.

എഫ്സി ഗോവയെ വീഴ്ത്തി ബെംഗളൂരുവിന്റെ തിരിച്ചു വരവ്

എഫ്സി ഗോവയെ അവരുടെ തട്ടകത്തില്‍ വെച്ച്‌ വീഴ്ത്തി ബെംഗളൂരു എഫ്സി സീസണിലെ രണ്ടാം ജയം കുറിച്ചു. തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പിണഞ്ഞ തോല്‍വിയില്‍ നിന്നും തിരിച്ചു വരാനും മികച്ച വിജയത്തോടെ ബെംഗളൂരുവിനായി.ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകള്‍ ആണ് അവര്‍ക്ക് തുണയായത്. ഇതോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്കുയരാനും ബെംഗളൂരുവിനായി.

അതേ സമയം എഫ്സി ഗോവ നാലാമത് തുടരുകയാണ്.ഗോവയുടെ അക്രമണങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരു ഇരുപത്തിയേഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഗോവയില്‍ നിന്നും റാഞ്ചിയെടുത്ത പന്തുമായി കുതിച്ച റോയ് കൃഷ്ണ, ഹെര്‍ണാണ്ടസിന് മറിച്ചു നല്‍കി. താരം അനായാസം വല കുലുക്കി. ഗോവ വീണ്ടും പലതവണ ലക്ഷ്യത്തിന് അടുത്തെത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ ആയില്ല. ബെംഗളൂരു പ്രതിരോധവും കീപ്പര്‍ സന്ധുവിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു.

രണ്ടാം പകുതിയിലും ഗോവ ആക്രമണം കടുപ്പിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ എന്ന പോലെ വീണ്ടും ബെംഗളൂരു തന്നെ വല കുലുക്കി. ഗോവയുടെ കോര്‍ണറില്‍ നിന്നും ലഭിച്ച ബോളുമായി കുതിച്ച ഉദാന്ത സിങ്, ഒരിക്കല്‍ കൂടി കൃത്യ സ്ഥാനത്തു ഇടം പിടിച്ചു നിന്ന ഹെര്‍ണാണ്ടസിന് പന്ത് കൈമാറി. ഗോള്‍ കീപ്പറേ മറികടക്കേണ്ട ചുമതലയെ താരത്തിന് ഉണ്ടായിരുന്നുള്ളൂ.അവസാന മിനിറ്റുകളില്‍ ഗോവ കൈമെയ്‌ മറന്ന് ഗോള്‍ നേടാനായി ആര്‍ത്തിരമ്ബി. എന്നാല്‍ എല്ലാം ബെംഗളൂരു പ്രതിരോധത്തില്‍ തട്ടി വിഫലമാവുകയാണ് ഉണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group